Widgets Magazine Widgets Magazine

ചാമ്പ്യന്‍‌സ് ട്രോഫി പടിവാതില്‍ക്കല്‍ നില്‍ക്കെ കോഹ്‌ലിയുടെ നെഞ്ച് തകര്‍ക്കുന്ന വാര്‍ത്ത പുറത്ത്

ന്യൂഡല്‍ഹി, വെള്ളി, 21 ഏപ്രില്‍ 2017 (14:50 IST)

Widgets Magazine
 champions trophy , ICC , KR Rahul , team india , IPL , indian team , KR Rahul , ഐസിസി , ചാമ്പ്യന്‍‌സ് ട്രോഫി , വിരാട് കോഹ്‌ലി , കെഎല്‍ രാഹുല്‍ , ഐപിഎല്‍

ജൂണില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍‌സ് ട്രോഫിക്കുള്ള ടീമിനെ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യക്ക് നിരാശ പകരുന്ന വാര്‍ത്ത പുറത്ത്.

ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ ചാമ്പ്യന്‍‌സ് ട്രോഫിയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സംശയം നില നില്‍ക്കുന്നതാണ് വിരാട് കോഹ്‌ലിക്കും സംഘത്തിനും തിരിച്ചടി നല്‍കുന്നത്.

ടൂര്‍ണമെന്റില്‍ കളിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നും, കളിക്കുന്ന കാര്യത്തില്‍ സാധ്യത വളരെ കുറവാണെന്നുമാണ് രാഹുല്‍ വ്യക്തമാക്കിയത്. പരുക്കില്‍ നിന്നും പൂര്‍ണ്ണമായും മോചിതനാകാന്‍ 2-3 മാസമെങ്കിലും എടുക്കും. വരുന്ന ആഴ്‌ചകളില്‍ കടുത്ത വിശ്രമാണ് ഡോക്‍ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്കിടെയാണ് രാഹുലിന് പരുക്കേറ്റത്. തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് അദ്ദേഹം വിട്ടു നില്‍ക്കുകയാണ്. വരും ദിനങ്ങളില്‍ ടീം ഇന്ത്യയെ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

അംലയുടെ സെഞ്ച്വറി പാഴായി; പഞ്ചാബിനെതിരെ മുംബൈക്ക് തകര്‍പ്പന്‍ ജയം

ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെ മുംബൈക്ക് ജയം. ജയിക്കാൻ 199 റൺസ് വേണ്ടിയിരുന്ന മുംബൈ എട്ട് ...

news

മഹാവിഷ്‌ണുവിന്റെ അനുഗ്രഹമോ ?; അഴിക്കുള്ളില്‍ നിന്നും ധോണി രക്ഷപ്പെട്ടു!

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെയുണ്ടായിരുന്ന ഹ​ർ​ജി ...

news

ബസ് വഴിയില്‍ നിര്‍ത്തിയ ശേഷം ശുചിമുറിയിലേക്ക് സൗത്തിയുടെ പരക്കം പാച്ചില്‍; രംഗങ്ങള്‍ പകര്‍ത്തി ഹര്‍ഭജന്‍

ഐപിഎല്‍ പത്താം സീസണ്‍ ആവേശത്തിലേക്ക് കടക്കുകയാണ്. ജയപരാജയങ്ങളുമായി ടീമുകള്‍ മുന്നോട്ട് ...

news

ചാമ്പ്യന്‍‌സ് ട്രോഫിയില്‍ കോഹ്‌ലിപ്പട തരിപ്പണമാകുമോ ?; കിടിലന്‍ ടീമുമായി ഓസ്‌ട്രേലിയ എത്തുന്നു

ദക്ഷിണാഫ്രിക്കയ്‌ക്ക് പിന്നാലെ ചാമ്പ്യന്‍‌സ് ട്രോഫി ക്രിക്കറ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ ...

Widgets Magazine Widgets Magazine