തോൽവി ഏറ്റുവാങ്ങിയെങ്കിലും കോഹ്ലിയെ തേടിയെത്തിയത് അപൂർവ്വ നേട്ടങ്ങൾ

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (15:05 IST)

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയമറിഞ്ഞെങ്കിലും നായകൻ വിരാട് കോഹ്ലിക്ക് സ്വന്തമായിരിക്കുന്നത് അപൂർവ്വ നേട്ടമാണ്. ടെസ്‌റ്റിൽ രണ്ടാം ഇന്നിംഗ്‌സിൽ അർധ സെഞ്ച്വറി നേടിയതോടെയാണ് ഇന്ത്യന്‍ നായകന്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.
 
ഒരു വിദേശ ടെസ്റ്റ് സീരീസില്‍ 500 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ നായകനായി മാറിയിരിക്കുകയാണ് ഇന്ത്യൻ നായകൻ.  ടെസ്‌റ്റിൽ അര്‍ധ സെഞ്ച്വറിയോടെ മത്സരത്തിൽ 500 റണ്‍സ് നേടുകയായിരുന്നു. മാത്രമല്ല ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സ് നേടുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും വിരാട് കോഹ്ലി സ്വന്തമാക്കി .
 
കൂടാതെ, ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാൻ കൂടിയാണ് വിരാട് കോഹ്ലി. പരമ്പരയില്‍ അഞ്ചാമത്തെ തവണയാണ് കോഹ്ലി അന്‍പതിന് മേല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്. അര്‍ധ സെഞ്ച്വറിയോടെ രണ്ടാം ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ അന്‍പതിന് മുകളില്‍ സ്‌കോര്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന നേട്ടവും സച്ചിനെ മറികടന്ന് കോഹ്ലി സ്വന്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

പൊട്ടിപ്പാളീസായി കോഹ്ലിപ്പട; കനത്ത തോല്‍വി, ടെസ്റ്റ് പരമ്പരയും കൈവിട്ടു

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയം പരാജയമറിഞ്ഞ് ഇന്ത്യൻ ടീം. ഒരു ദിവസം ...

news

ഏഷ്യാ കപ്പിനുള്ള ശ്രിലങ്കൻ ടീമിൽ ലസിത് മലിംഗയും; തിരിച്ചുവരവ് ഒരു വർഷത്തെ ഇടവേളക്ക് ശേഷം

ലസിത് മലിംഗയെ വീണ്ടും ദെശീയ ടീമിലേക്ക് തിരികെ വിളിച്ച്‌ ശ്രീലങ്ക. സെപ്തംബർ 15ന് ...

news

രോഹിത് ശർമ്മ നയിക്കും; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സെപ്തംബർ 15ന് ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. ...

news

സച്ചിനെതിരെ ഗൂഢാലോചന; പിഴയായി 13 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്

ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ ഗൂഡാലോചന നടത്തി ടീമിൽ അന്തഛിദ്രം സൃഷ്ടിച്ചെന്ന കുറ്റം ...

Widgets Magazine