ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കും മുമ്പേ റെക്കോര്‍ഡ് നേട്ടത്തിനുടമയായി വിരാട് കോഹ്‌ലി !

Virat Kohli , IPL , Cricket , RCB , വിരാട് കോഹ്‌ലി , ഐപിഎല്‍ , റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു , ക്രിക്കറ്റ്
സജിത്ത്| Last Modified വ്യാഴം, 1 ഫെബ്രുവരി 2018 (10:48 IST)
ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ഇനിയും മാസങ്ങള്‍ ബാക്കിയുണ്ട്. അതിനു മുമ്പു തന്നെ ഐപി‌എല്ലിലെ പുതിയൊരു റെക്കോര്‍ഡിനുടമയായിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചതു മുതല്‍ ഇതുവരെയുള്ള എല്ലാ സീസണിലും ഒരേ ടീമിനെ പ്രതിനിധീകരിക്കുന്ന താരം എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ കോഹ്ലിയെ തേടിയെത്തിയത്.

ഐപിഎല്ലില്‍ ഇതുവരെ 149 മത്സരങ്ങളിലാണ് റോയല്‍ ചാലഞ്ചേഴ്‌സിനു വേണ്ടി കോഹ്ലി കളിച്ചത്. ഇത്രയും മലസരങ്ങളില്‍ നിന്നായി നാല് സെഞ്ച്വറികളും മുപ്പത് സെഞ്ച്വറികളും ഉള്‍പ്പെടെ 4418 റണ്‍സും താരം അടിച്ചുകൂട്ടി. മാത്രമല്ല, 37.44 എന്ന ബാറ്റിങ് ശരാശരിയ്ക്കുടമയാ‍യ കോഹ്‌ലി, നാല് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

വിരാട് കോഹ്‌ലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം ഒരു ടീമിനെ പ്രതിനിധീകരിച്ചിരിക്കുന്ന താരം ഹര്‍ഭജന്‍ സിങ്ങാണ്. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഭാജിയെ സ്വന്തമാക്കുന്നതു വരെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മാത്രമായിരുന്നു ഹര്‍ഭജന്‍ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :