ഹംസക്കുഞ്ഞ് ബിസിസിഐ ക്യൂറേറ്റര്‍ പാനലില്‍

കേരള ക്രിക്കറ്റ് അസോസിയേന്‍ , ബിസിസിഐ , ക്രിക്കറ്റ് , ചീഫ് ക്യൂറേറ്റര്‍
കൊച്ചി| jibin| Last Modified ശനി, 28 നവം‌ബര്‍ 2015 (10:14 IST)
കേരള ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്റര്‍ ഹംസക്കുഞ്ഞ് ക്യൂറേറ്റര്‍ പാനലില്‍. ബിസിസിഐ ക്യൂറേറ്റര്‍മാര്‍ക്കായി നടത്തുന്ന പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഹംസകുഞ്ഞ് ബി സി സി ഐ പാനലില്‍ എത്തുന്നത്. ദേശീയ അന്തര്‍ദേശീയ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയായകുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ടുവര്‍ഷമായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

16 വര്‍ഷത്തോളം വിവിധ ക്ളബ്ബുകളില്‍ കളിച്ച ഹംസക്കുഞ്ഞ് കഴിഞ്ഞ എട്ടുവര്‍ഷം മുമ്പാണ് കെസിഎയുടെ അസിസ്റന്റ് ക്യൂറേറ്ററായി സ്ഥാനമേല്‍ക്കുന്നത്. ആറ് വര്‍ഷം അസിസ്റന്റ് ക്യൂറേറ്ററായി പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷമായി കെസിഎ യുടെ ചീഫ് ക്യൂറേറ്ററാണ്. 2014 ഒക്ടോബര്‍ 11ന് കൊച്ചിയില്‍ നടന്ന ഇന്ത്യ- വെസ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മത്സരത്തിനായി നിര്‍മിച്ച പിച്ചിന്റെ പൂര്‍ണ നിര്‍മാണ ചുമതല അദ്ദേഹത്തിനായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :