ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് സ്വപ്നസാഫല്യമെന്ന് കരുണ്‍ നായര്‍

കൊളംബോ| VISHNU N L| Last Updated: ചൊവ്വ, 25 ഓഗസ്റ്റ് 2015 (13:03 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് മലയാളി ക്രിക്കറ്റര്‍ കരുണ്‍ നായര്‍. വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഇതെനിക്ക് സ്വപ്‌ന സാഫല്യമാണ്- കരുണ്‍ പറഞ്ഞു.

മുരളി വിജയിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് ശ്രീലങ്കന്‍ പരമ്പരയിലെ അവസാന ടെസ്റ്റിനുള്ള പതിനാറംഗ ടീമില്‍ കരുണിനെ ഉള്‍പ്പെടുത്തിയത്. ആഗസ്ത് 28 ശനിയാഴ്ചയാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ മൂന്നാം ടെസ്റ്റ്. നിര്‍ണായകമായ അവസാന ടെസ്റ്റിനുള്ള അന്തിമ ഇലവനില്‍ കരുണ്‍ ഇടംപിടിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :