കരുണിന്റേയും ജയന്തിന്റേയും പ്രകടനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കോഹ്ലിയ്ക്കും കുംബ്ലെയ്ക്കും: ദ്രാവിഡ്

തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (10:40 IST)

Widgets Magazine
karun nair, jayanth yadav, kohli, kumble, dravid  കരുണ്‍ നായര്‍, ജയന്ത് യാദവ്, കോഹ്ലി, കുംബ്ലെ, ദ്രാവിഡ്

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ കോഹ്ലിയേയും പരിശീലകന്‍ അനില്‍ കുംബ്ലെയേയും പ്രശംസിച്ച് ഇന്ത്യ എ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുതിയ സെന്‍സേഷനുകളായ കരുണ്‍ നായരുടേയും ജയന്ത് യാദവിന്റേയും മികച്ച പ്രകടനത്തിന്റെ ക്രെഡിറ്റ് മുഴുവനും അനിലിനും കോഹ്ലിക്കുമാണെന്ന് ദ്രാവിഡ് പറഞ്ഞു.  
 
യുവതാരങ്ങള്‍ക്ക് വളരെയേറെ പ്രചോദനം നല്‍കുന്ന സാഹചര്യമാണ് നിലവില്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലുള്ളത്. 
ഇന്ത്യ എ ടീമിലൂടെ കളിച്ചു വളര്‍ന്ന ജയന്തും കരുണും രാജ്യത്തിനായി പുറത്തെടുക്കുന്ന പ്രകടനം പ്രശംസനീയമാണ്.  അവരെപ്പോലുള്ള യുവതാരങ്ങള്‍ക്ക് തുടക്കകാരുടെ പരിഭ്രമമില്ലാതെ കളിക്കാന്‍ കഴിയുന്നതും ഇന്ത്യന്‍ ടീമിലെ സാഹചര്യങ്ങള്‍ കൊണ്ടാണെന്നും ദ്രാവിഡ് വ്യക്തമാക്കി. 
 
തന്റെ കരിയറിലെ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ സെഞ്ച്വറിയാക്കി മാറ്റിയ താരമാണ് കരുണ്‍. അദ്ദേഹത്തില്‍ മികച്ച ഭാവിയാണ് താന്‍ കാണുന്നത്. റണ്‍സ് നേടുന്നതിനുള്ള അതിയായ ആഗ്രഹമാണ് കരുണിന്റെ ഈ നേട്ടത്തിന് പിന്നിലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

അണ്ടര്‍-19 ഏഷ്യാകപ്പ്: ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം കിരീടം

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 273 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്കു ...

news

രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഹർഭജൻ രംഗത്ത്

രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ...

news

ധോണിയെ പടിയിറക്കാന്‍ നീക്കമോ ?; വെടിപൊട്ടിച്ച് ഗാംഗുലി രംഗത്ത് - എല്ലാത്തിനും കാരണം ഒരാള്‍

ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി വന്‍ വിജയങ്ങള്‍ സ്വന്തമാക്കുന്ന സാഹചര്യത്തില്‍ ഏകദിന ...

news

ഐസിസിയും പറഞ്ഞു ഈ ഇന്ത്യന്‍ താരമാണ് സൂപ്പര്‍; ഒടുവില്‍ തീരുമാനമായി

ടീം ഇന്ത്യയുടെ ജയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സ്‌പിന്നര്‍ ആര്‍ അശ്വിനെ ഐസിസി ...

Widgets Magazine