പാണ്ഡ്യയ്‌ക്കും രാഹുലിനും നീതി; ശ്രീശാന്തിന്റെ ആവശ്യത്തിന് പുല്ലുവില - എതിര്‍പ്പുമായി ആരാധകര്‍

 sreesanth ,  big boss , BCCI , team india , cricket , ഹാര്‍ദിക്ക് പാണ്ഡ്യ , ബിസിസിഐ , ശ്രീശാന്ത്
ന്യൂഡല്‍ഹി| Last Modified വെള്ളി, 25 ജനുവരി 2019 (08:57 IST)
ടെലിവിഷന്‍ ചാനലില്‍ സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി കുരുക്കിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യയ്‌ക്കും കെഎല്‍ രാഹുലിനും ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതോടെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് പിന്തുണയുമായി ആരാധകര്‍ രംഗത്ത്.

ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായി. രാഹുലിനും പാണ്ഡ്യയ്‌ക്കും മുമ്പില്‍ വിട്ടു വീഴ്‌ച നടത്തിയ ബിസിസിഐ ശ്രീയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് മൌനം തുടരുന്നതെന്ന ചോദ്യമാണിപ്പോള്‍ ശക്തമാകുന്നത്.

ബിഗ് ബോസില്‍ മത്സരിക്കുന്ന സമയത്ത് ജയില്‍ ജീവിതം ശ്രീശാന്ത് തുറന്ന് പറഞ്ഞതോടെയാണ് താരത്തിന് പിന്തുണ വര്‍ദ്ധിച്ചത്. ‘ജസ്‌റ്റീസ് ഫോര്‍ ശ്രീശാന്ത്’ എന്ന ഹാഷ്‌ടാഗിലാണ് ആരാധകര്‍ രംഗത്തു വന്നിരിക്കുന്നത്.

അതേസമയം ശ്രീശാന്തിന്റെ കാര്യത്തില്‍ ബിസിസിഐ ഒളിച്ചു കളി തുടരുകയാണ്. ഇതിനിടെ തന്റെ ആവശ്യം പരിഗണിക്കാത്ത സാഹചര്യത്തില്‍ ശ്രീശാന്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :