മോളുടെ പേരിന്റെ രഹസ്യം ജോണ്ടി വ്യക്തമാക്കി; ‘ഇന്ത്യ കൊള്ളാം, ചിലപ്പോള്‍ കൊതി തോന്നും’

   ജോണ്ടി റോഡ്‌സ് , ദക്ഷിണാഫ്രിക്ക , മെലാന , മകള്‍ക്ക് ‘ഇന്ത്യ’യെന്ന് പേരിട്ടു
മുംബൈ| jibin| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (16:22 IST)
ഇന്ത്യയുടെ സമ്പന്നമായ സംസ്‍കാരിക പാരമ്പര്യമാണ് മകള്‍ക്ക് ‘ഇന്ത്യ’യെന്ന് പേരിടാന്‍ പ്രചോദനമായതെന്ന് മുന്‍
ദക്ഷിണാഫ്രിക്കന്‍ താരവും മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിംഗ് കോച്ചുമായ ജോണ്ടി റോഡ്‌സ്. ഇന്ത്യയെന്ന പേരിട്ടത് വെറുതയല്ലെന്നും അതിന് നിരവധി കാരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മകള്‍ക്ക് ഇന്ത്യയെന്നു പേരിടുന്നതില്‍ ഭാര്യ മെലാനയ്ക്ക് സന്തോഷം മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് എന്നപോലെ തന്നെയാണ് ഇന്ത്യയും. ഇവിടുത്തെ ജീവിതത്തിന്റെ ആരോഗ്യകരമായ സമതുലിതാവസ്ഥ വല്ലാതെ ആകര്‍ഷിക്കുന്നു. ഇന്ത്യയുടെ സമ്പന്നമായ സംസ്‍കാരവും പാരമ്പര്യവും പൈതൃകവും മനസിലാക്കാന്‍ കഴിഞ്ഞതോടെ മകള്‍ക്ക് ഇന്ത്യയെന്ന പേരിടാന്‍ ഒരു മടിയും തോന്നിയില്ലെന്നും ജോണ്ടി പറഞ്ഞു. ഇന്ത്യയില്‍ വര്‍ഷങ്ങളായി വന്നു പോകുന്നു, ചിലപ്പോള്‍ മാസങ്ങളോളം ഇവിടെ തങ്ങാറുമുണ്ട്. ആത്മീയതയുടെയും പുരോഗമന ചിന്താഗതിയുള്ളവരുടെയും നാടാണ് ഇന്ത്യ.
ഇവിടുത്തെ സാഹചര്യങ്ങള്‍ ഇഷ്‌ടപ്പെടുകയും ചെയ്യുന്നുണ്ട് അതെല്ലാമാണ് ഇന്ത്യയെന്ന പേര് തെരഞ്ഞെടുക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ എന്നും പുതുതായി എന്തെങ്കിലും ഉണ്ടാകും. എന്റെ നാട്ടില്‍ ധാരാളം പേര്‍ക്ക് ഇന്ത്യയെന്ന പേര് ഉണ്ട്. രാജ്യത്തിന്റെ നിറഞ്ഞുതുളുമ്പുന്ന സാംസ്‍കാരിക, പാരമ്പര്യ വൈവിധ്യങ്ങളാണ് ഈ പേര് എല്ലാവരും തെരഞ്ഞെടുക്കാന്‍ കാരണമായത്. ഈ സാഹചര്യങ്ങള്‍ നല്ലതു പോലെ മനസിലാക്കാന്‍ കഴിഞ്ഞതോടെയാണ് മകളുടെ പേര് ഇന്ത്യ ജെന്നി റോഡ്‌സ്‌ എന്നാക്കിയതെന്നും ജോണ്ടി റോഡ്‌സ് പറഞ്ഞു. പലപ്പോഴും ഇവിടെ തന്നെ താമസമാക്കാന്‍ തോന്നിയിട്ടുണ്ടെന്നും, ആ കാര്യം ഓര്‍ക്കുബോള്‍ കൊതി തോന്നാറുണ്ടെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :