ഐ പി എൽ; കൊൽക്കത്തയ്ക്ക് മുന്നിൽ അടിപതറി രാജസ്ഥാൻ റോയൽ‌സ്

ബോളിങില്‍ രാജസ്ഥാന് അടവുപിഴച്ചു

അപർണ| Last Modified വ്യാഴം, 19 ഏപ്രില്‍ 2018 (09:51 IST)
രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം. ബാറ്റിങിൽ കഴിവ് തെളിയിച്ച കൊൽക്കത്തയ്ക്ക് മുന്നിൽ രാജസ്ഥാന്റെ ചുണക്കുട്ടികൾക്ക് പിഴച്ചു. 48 റണ്‍സെടുത്ത ഉത്തപ്പയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 160-8 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 18.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. രാജസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ കൃഷ്ണപ്പ ഗൗതം തിരിച്ചടി നല്‍കി.

അര്‍ധസെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന റോബിന്‍ ഉത്തപ്പയെ തന്റെ രണ്ടാം വരവില്‍ കൃഷ്ണപ്പ ഗൗതം പുറത്താക്കി. 48 റണ്‍സായിരുന്നു ഉത്തപ്പയുടെ സമ്പാദ്യം. 42 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും 35 റണ്‍സെടുത്ത നിതീഷ് റാണയും ചേര്‍ന്ന് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :