നിര്‍ണായക മത്സരത്തില്‍ പഞ്ചാബിന് നാണംകെട്ട തോല്‍‌വി; ജയം പിടിച്ചെടുത്ത് കോഹ്‌ലിപ്പട

ബംഗളൂരു, ചൊവ്വ, 15 മെയ് 2018 (07:29 IST)

 IPL , bangalore royal challengers , kings xi punjab , kohli , വിരാട് കോഹ്‌ലി , ഐപിഎല്‍ , കിംഗ്സ് ഇലവൻ പഞ്ചാബ് , ലോകേഷ് രാഹുല്‍ , ആരോണ്‍ ഫിഞ്ച്

ഐപിഎല്ലില്‍ നിർണായക മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ വിരാട് കോഹ്‌ലിയുടെ  ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് തകർപ്പൻ ജയം.

ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന്‍റെ ഇന്നിംഗ്സ് 15.1 ഓവറില്‍ അവസാനിച്ചപ്പോള്‍ 8.1 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ബാംഗ്ലൂര്‍ വിജയം സ്വന്തമാക്കി.

കോഹ്‌ലി 28 ബോളില്‍ നിന്ന് 2 സിക്‌സും 6 ഫോറുമുള്‍പ്പടെ 48 റണ്‍സാണ് നേടിയപ്പോള്‍  പാര്‍ഥീവ് പട്ടേല്‍ 22 പന്തില്‍ 40 റണ്‍സുമായി നായകന് ഉറച്ച പിന്തുണ നല്‍കി.

ഏഴ് പേരാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കാണാതെ പുറത്തായത്. മൂന്ന് പേര്‍ മാത്രം രണ്ടക്കം കടന്നു. 26 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ലോകേഷ് രാഹുല്‍ 21 റണ്‍സെടുത്തും ക്രിസ് ഗെയ്‌ല്‍ 18 റണ്‍സെടുത്തും പുറത്തായി.

കരുണ്‍ (1), സ്റ്റേയിണിസ് (2), അര്‍വാള്‍ ‍(2), അക്ഷാര് ‍(9) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. അശ്വിനും ടൈയും റണ്ണൊന്നുമെടുക്കാതെ പുറത്തായി. വാലറ്റത്ത് മോഹിത്(3), രജ്പൂത്(1) എന്നിങ്ങനെയായിരുന്നു സ്കോര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കോഹ്‌ലിക്ക് പിന്നാലെ രഹാനെയും; നഷ്‌ടമായത് ലക്ഷങ്ങള്‍

സമാന കുറ്റം ആവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷാനടപടിയാവും ഇനി രഹാനെയെ കാത്തിരിക്കുകയെന്നാണ് ...

news

മുംബൈയുടെ സാധ്യതകള്‍ ഇങ്ങനെ; ‘ഞാണിന്‍‌ മേല്‍ കളി’യുമായി നാലു ടീമുകള്‍

മുമ്പെങ്ങും കാണാത്തവിധത്തിലുള്ള പിരിമുറുക്കത്തിലൂടെയാണ് ഐപിഎല്‍ പതിനൊന്നാം സീസണ്‍ കടന്നു ...

news

ആദ്യം ഞെട്ടി, പിന്നെ നെടുവീർപ്പിട്ടു! - ധോണിയുടെ മുഖത്ത് ടെൻഷൻ?

എത്ര വലിയ സംഭവമുണ്ടായാലും അതൊന്നും മുഖത്ത് കാണിക്കാതെ നടക്കുന്ന ആളാണ് മഹേന്ദ്രസിംഗ് ധോണി. ...

news

മുംബൈ ആരാധകർ നിരാശയിൽ

ഐ പി എല്ലിലെ പതിനൊന്നാം എഡിഷനിൽ മുംബൈയ്ക്ക് നിരാശ. രാജസ്ഥാൻ റോയൽ‌സുമായി കളിച്ച കളിയിൽ ...

Widgets Magazine