ഐപിഎല്‍ എട്ടാം സീസണ്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കോല്‍ക്കത്ത| Last Modified ഞായര്‍, 24 മെയ് 2015 (11:07 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണിന്റെ കലാശക്കൊട്ട് ഇന്ന്. ഗ്രാന്‍ഡ് ഇന്നു രാത്രി എട്ടിന് നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടും. സീസണിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച ചെന്നൈയും തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ മുംബൈയും ഏറ്റുമുട്ടുമ്പോള്‍ ഗ്രൌണ്ടില്‍ തീ പാറുമെന്ന് ഉറപ്പാണ്. ഈ സീസണില്‍ മൂന്നു തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും വിജയം മുംബൈക്കൊപ്പം നിന്നു. ആദ്യമത്സരത്തില്‍ ചെന്നൈ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തിലും ആദ്യ ക്വാളിഫയറിലും മുംബൈ വിജയിച്ചു.

കിരീട നേട്ടത്തില്‍ ചെന്നൈയാണു മുന്നില്‍‍, രണ്ടു തവണ അവര്‍ കിരീടം ചൂടിയപ്പോള്‍ മുംബൈക്ക് ഒരു തവണയാണു കിരീടം നേടാനായത്. 2013 സീസണിലാണ് ഇതിന് മുമ്പ് ഇവര്‍ ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് 23 റണ്ണിന് ചെന്നൈ സൂപ്പര്‍കിംഗ്സിനെ വീഴ്ത്തി മുംബയ് ആദ്യമായി ഐപിഎല്‍ ചാമ്പ്യന്മാരായി. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിയുന്ന താരങ്ങളുള്ള മുംബൈയാണ് ഫൈനലില്‍ മുൻതൂക്കമുള്ളത്. 14 മത്സരങ്ങളില്‍ നിന്നു 18 പോയിന്റ് നേടി ഒന്നാമതായാണു ചെന്നൈ പ്ളേ ഓഫ് യോഗ്യത നേടിയത്. അതേസമയം 14 മത്സരങ്ങളില്‍ നിന്നു 16 പോയിന്റുമായാണു മുംബൈ പ്ളേ ഓഫ് ഉറപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :