‘വയസന്‍ പട’ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് ഇതിലും നല്ല മറുപടി നല്‍കാന്‍ ആര്‍ക്കുമാവില്ല; ധോണി മരണമാസാണ്

മുംബൈ, തിങ്കള്‍, 28 മെയ് 2018 (16:21 IST)

 dhoni , ipl , chennai super kings , CSK , ചെന്നൈ സൂപ്പര്‍ കിംഗ്‌സ് , മഹേന്ദ്ര സിംഗ് ധോണി , അമ്പാട്ടി റായിഡു

‘വയസന്‍ പട’ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഞങ്ങള്‍ വയസിനെക്കുറിച്ച് ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല. ഓരോ താരങ്ങളുടെയും ഫിറ്റ്‌നസ് മാത്രമായിരുന്നു പരിഗണനയിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വയസിനേക്കാളും പ്രാധാന്യം ഫിറ്റ്‌നസിനാണ്. ഗ്രൌണ്ടിന്റെ എല്ലാ മൂലകളിലേക്കും ഓരോ താരങ്ങള്‍ക്കും അതിവേഗം ഓടിയെത്താന്‍ കഴിയണം. അവിടെ പ്രായത്തിന് പരിഗണന ലഭിക്കില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

വയസാണ് പ്രശ്‌നമെങ്കില്‍ അമ്പാട്ടി റായിഡുവിന്റെ കാര്യം ഉദ്ദാഹരണമായി പറയാം. 33വയസുള്ള അദ്ദേഹം പൂര്‍ണ്ണ ഫിറ്റാണ്. ഗ്രൌണ്ടില്‍ അതിവേഗം ഓടാന്‍ റായിഡുവിന് കഴിയുന്നുണ്ട്. ചെറു പ്രായമാണെങ്കിലും മിടുക്കോടെ കളിക്കുക എന്നതാണ് പ്രധാനമെന്നും ധോണി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കുമ്മനടിച്ചതാകില്ല, ധോണി വിളിച്ചതാകും; ചെന്നൈ ടീമിന്റെ സെല്‍ഫിയില്‍ ഡല്‍ഹി താരം പന്തും - കൈയടിച്ച് ആരാധകര്‍

ഓരോ ഐപിഎല്‍ സീസണും പുതിയ ഒരു സൂപ്പര്‍ താരത്തെ കണ്ടെത്തിയിരിക്കും. അത്ഭുതപ്പെടുത്തുന്ന ...

news

ഫൈനലിലും അത് ആവര്‍ത്തിച്ചു; വെടിക്കെട്ട് ബാറ്റിംഗിന്റെ രഹസ്യം പരസ്യപ്പെടുത്തി വാട്‌സണ്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണെങ്കിലും ഡ്രസിംഗ് റൂമിലെ രാജാവ് ...

news

കിരീട നേട്ടവും ആഘോഷവും ‘തല’യ്‌ക്ക് ചിന്നത്; ധോണിയുടെ ആഘോഷം സിവയ്‌ക്കൊപ്പം ഇങ്ങനെ

ഐപിഎല്‍ പതിനൊന്നാം സീസണ്‍ മഹേന്ദ്ര സിംഗ് ധോണിയുടേത് മാത്രമായിരുന്നു. വിലക്കുമാറി ...

news

അതൊരു ഷോക്കിംഗ് ഇന്നിംഗ്സ് ആയിരുന്നുവെന്ന് ധോണി- ക്യാപ്റ്റൻ കൂളിനിതെന്തുപറ്റി?

എട്ട് വിക്കറ്റിന് ഹൈദരാബാദിനെ തോൽപ്പിച്ച ചെന്നൈ സൺറൈസേഴ്സ് ആണ് സോഷ്യൽ മീഡിയയിലെ താരം. ...

Widgets Magazine