ഐ പി എല്‍; ഡല്‍ഹിയെ അടിച്ചു തകര്‍ത്ത് കൊല്‍ക്കത്ത

ചൊവ്വ, 17 ഏപ്രില്‍ 2018 (09:54 IST)

ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരെ തകർപ്പൻ വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ കൊല്‍ക്കത്ത് മുന്നില്‍ അടിയറവ് പറയുകയല്ലാതെ ഡെല്‍ഹിക്ക് മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല. 
 
കൊല്‍ക്കത്തയുടെ 200 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിനെ പിന്തുടര്‍ന്ന് ഡല്‍ഹി 14.2 ഓവറില്‍ 129 റണ്‍സിന് ഓള്‍ ഔട്ടായായി. ഡെയർ ഡെവിൾസിനെ 71 റൺസിനാണു കൊൽക്കത്ത തകർത്തത്.  
 
നിതിഷ് റാണ(59), ക്രിസ് ലിൻ(31), ആന്ദ്രെ റസ്സൽ(41), റോബിൻ ഉത്തപ്പ(35) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് കൊൽക്കത്തയ്ക്കു തുണയായത്. നിതിഷ് റാണയാണ് മാൻ ഓഫ് ദ് മാച്ച്.  
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ ഋഷഭ് പന്തും(43) ഗ്ലെൻ മാക്സ്‌വെല്ലും(47) മാത്രമാണ് തിളങ്ങിയത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

തോറ്റത് സഞ്ജു കാരണമല്ല, പിഴച്ചത് എനിക്കാണ്; തുറന്നു പറഞ്ഞ് കോഹ്‌ലി

സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് അല്ല ബാംഗ്ലൂര്‍ റോയല്‍‌ ചലഞ്ചേഴ്‌സിന്റെ ...

news

ഐപിഎല്‍ മത്സരത്തിനിടെ യുവതിയെ അപമാനിക്കാന്‍ ശ്രമം; സംഭവം നടന്നത് ഗാലറിയില്‍

ഐപിഎല്‍ മത്സരത്തിനിടെ ഗാലറിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം. ഇരുപത്തിരണ്ടുകാരിയുടെ ...

news

ധോണിയുടെ വെടിക്കെട്ട് ഫലം കണ്ടില്ല; പഞ്ചാബിന് നാലു റൺസ് ജയം

ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ചെന്നൈ സൂപ്പർ കിം‌ഗ്സിനെതിരെ കിംഗ്‌സ് ഇലവൻ പഞ്ചാബിന് ...

news

ധോണിയുടെ കട്ട ഹീറോയിസം വീണ്ടും; ഇത്തവണ ബാറ്റിന് പകരം തോക്ക് - ഉന്നം തെറ്റാതെ വെടിയുതിര്‍ത്ത് താരം

ഐപിഎല്‍ പതിനൊന്നാം സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ ...