മുംബൈ വീണ്ടും പൊട്ടി, ശ്രേ​​​യ​​​സോടെ ഡുമിനിയുടെ ഡല്‍ഹി

 ഐപിഎല്‍ ക്രിക്കറ്റ് , ഡൽ​ഹി​ ​ഡെ​യർ​ ​ഡെ​വിൾ​സ് , ഐപിഎല്‍ , ജെ​​​പി​​ ​​​ഡു​​​മി​​​നി
ഡല്‍ഹി| jibin| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (10:22 IST)
ഐപിഎല്‍ എട്ടാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ചാം തോല്‍വിയും ഡൽ​ഹി​ ​ഡെ​യർ​ ​ഡെ​വിൾ​സി​ന് ​മൂ​ന്നാം​ ​ജ​യവും. ഇ​ന്ന​ലെ​ ​ഫി​റോ​സ് ​ഷാ​ ​കോ​ട‌്ല​യിൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തിൽ മുംബൈയെ 37​ ​റൺ​സിനാണ് ഡൽ​​​ഹി കീ​ഴ​ട​ക്കിയത്. നാലു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മുന്നോട്ടുവെച്ച 191 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 153 റണ്‍സില്‍ ഒതുങ്ങി.

ടോ​​​സ് ​​​ന​​​ഷ്ട​​​പ്പെ​​​ട്ട് ​​​ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ​​​ ​​​ഡൽ​​​ഹി​ ​​​​​ശ്രേ​​​യ​​​സ് ​​​അ​​​യ്യ​​​രു​​​ടെ​​​യും​​​ ​​​(83​​​)​​​ ​​​നാ​​​യ​​​കൻ​​​ ​​​ജെ​​​പി​​ ​​​ഡു​​​മി​​​നി​​​യു​​​ടെ​​​യും​​​ ​​​(78​​​)​​​ ​​​ബാ​​​റ്റിം​​​ഗ് ​​​മി​​​ക​​​വിൽ​​​ ​​​​​നി​​​ശ്ചി​​​ത​​​ 20​​​ ​​​ഓ​​​വ​​​റിൽ​​​ 4​​​ ​​​വി​​​ക്ക​​​റ്റ് ​​​ന​​​ഷ്ട​​​ത്തിൽ​​​ 190​​​ ​​​റൺ​​​സ​​​ടി​​​ച്ചു.​​​ ഏഞ്ചലോ മാത്യൂസ് (7) യുവരാജ് സിംഗ് (2), മായങ്ക് അഗര്‍വാള്‍ (1) എന്നിവര്‍ തിളങ്ങാതെ പോയെങ്കിലും ഡു​​​മി​​​നി​​​-ശ്രേ​​​യ​​​സ് സഖ്യം ടീമിനെ മികച്ച നിലയില്‍ എത്തിക്കുകയായിരുന്നു. ഇ​​​രു​​​വ​​​രും​​​ ​​​ര​​​ണ്ടാം​​​ ​​​വി​​​ക്ക​​​റ്റിൽ​​​ 154​​​ ​​​റൺ​​​സ് ​​​കൂ​​​ട്ടി​​​ച്ചേർ​​​ത്തു.​​​ ശ്രേയസാണ് കളിയിലെ താരം.

വന്‍ സ്‌കേര്‍ പിന്തുടര്‍ന്നിറങ്ങിയ 30 റണ്‍സ് വീതമെടുത്ത രോഹിത് ശര്‍മയും അമ്പാട്ടി റായുഡുവും മാത്രമാണ് തിളങ്ങിയത്. പാർ​ത്ഥി​വ് ​പ​ട്ടേ​ല്‍ (28), ലെന്‍ഡ്ല്‍ സിമണ്‍സ് (15), ഉന്‍മുക്ത് ചന്ദ് (14), കീറണ്‍ പൊള്ളാര്‍ഡ് (10) എന്നിവര്‍ മികച്ച തുടക്കം മുതലാക്കാനാകാതെ പെട്ടെന്ന് മടങ്ങിയതോടെ മുംബൈയുടെ പതനം പൂര്‍ത്തിയാകുകയായിരുന്നു. ഡൽ​ഹി​ക്കാ​യി​ ​ഇ​മ്രാൻ​ ​താ​ഹിർ​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :