ബെന്‍ കട്ടിംങ് എന്ന പറക്കും ഫീല്‍ഡര്‍; എതിരാളികളെ പോലും വിസ്‌മയിപ്പിച്ച ഫീല്‍‌ഡിംഗ്- വീഡിയോ കാണാം

രണ്ടാം ക്വാളിഫയര്‍ മത്സരത്തിലായിരുന്നു കട്ടിങ്ങിന്റെ കിടിലന്‍ ഫീല്‍ഡിംഗ്

ന്യൂഡല്‍ഹി| jibin| Last Modified ശനി, 28 മെയ് 2016 (15:28 IST)
ഡല്‍ഹി ഫിറോസ്ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ ഗുജറാത്ത് ലയണ്‍സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലെത്തിയെങ്കിലും ഏല്ലാവരുടെയും മനം നിറച്ചത് ഹൈദ്രബാദ് താരം ബെന്‍ കട്ടിംങിന്റെ കിടിലന്‍ ഫീല്‍ഡിംഗാണ്.

വെള്ളിയാഴ്‌ച നടന്ന ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തിലായിരുന്നു കട്ടിങ്ങിന്റെ കിടിലന്‍ ഫീല്‍ഡിംഗ്. ബരീന്ദര്‍ സ്രാന്‍ എറിഞ്ഞ പതിനഞ്ചാം ഓവറില്‍ ക്രീസില്‍ ഉണ്ടായിരുന്നത് ഓസ്‌ട്രേലിയന്‍ താരമായ ആരോണ്‍ ഫിഞ്ച്. അഞ്ച് വിക്കറ്റ് പോയ സാഹചര്യത്തില്‍ സ്‌കോര്‍ ഉയര്‍ത്തുക എന്ന ഏകലക്ഷ്യത്തോടെ സ്രാനിന്റെ രണ്ടാം പന്ത് ഫിഞ്ച് ഉയര്‍ത്തിയടിക്കുകയായിരുന്നു. സി‌ക്‍സ് എന്ന് എല്ലാവരും കരുതിയെങ്കിലും ബൗണ്ടറിക്ക് സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്ന
കട്ടിങ്, അസാധ്യമെന്നു തോന്നുമാറ് വായുവില്‍ ഉയര്‍ന്നുചാടി പന്ത് കൈപ്പിടിയിലൊതുക്കി. പിന്നെ ബൗണ്ടറിക്ക് പുറത്തേക്ക് വീഴുന്നതിന് മുന്‍പ് പന്ത് മൈതാനത്തേക്കെറിയുകയുമായിരുന്നു.

തകര്‍പ്പന്‍ ഫീല്‍ഡിംഗ് കണ്ട് ഗ്യാലറികള്‍ മതിമറന്നപ്പോള്‍ കട്ടിംങിനെ അഭിനന്ദിച്ച് സഹതാരങ്ങളും ഗുജറാത്ത് താരങ്ങളും രംഗത്തെത്തി. ഗുജറാത്ത് ലയണ്‍സ് ആരാധകര്‍ പോലും എഴുന്നേറ്റ് നിന്നാണ് ബെന്‍ കട്ടിങ്ങിന്റെ അത്യുജ്വലപ്രകടത്തോട് ആദരവ് പ്രകടിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :