മെയ്യപ്പനെതിരെ പ്രത്യേക അന്വേഷണം വേണം: സുപ്രീംകോടതി

   ഐപിഎൽ കേസ് , എൻ ശ്രീനിവാസന്‍ , ഗുരുനാഥ് മെയ്യപ്പന്‍ , സുപ്രീംകോടതി
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2014 (12:57 IST)
ഐപിഎൽ കേസ് പരിഗണിക്കുന്നതിനിടെയില്‍ മുന്‍ ബിസിഐ അധ്യക്ഷന്‍ എൻ ശ്രീനിവാസനെതിരെയും ഗുരുനാഥ് മെയ്യപ്പനെതിരെയും വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. മെയ്യപ്പനെതിരായ അന്വേഷണത്തിന് ബിസിസിഐ പ്രത്യേക സമിതി രൂപികരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഐപിഎൽ വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ട ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയുമായ ഗുരുനാഥ് മെയ്യപ്പനെതിരെ എന്തുകൊണ്ട് മതിയായ അന്വേഷണം നടത്തിയില്ലെന്നാണ് കോടതി ചോദിച്ചത്. അന്വേഷണം നടത്തിയില്ലെങ്കില്‍ ബിസിസിഐ പ്രത്യേക സമിതി രൂപികരിക്കണമെന്നും. അന്വേഷണ സമിതിയില്‍
ശ്രീനിവാസൻ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. അല്ലാത്ത പക്ഷം മുഗ്‌ദല്‍ കമ്മിറ്റി പോലുള്ള അന്വേഷണ സംഘം കേസ് വ്യക്തമായി പഠിച്ച് അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :