ഐപിഎല്‍ അഴിമതി, ബിസിസിഐ സമിതിയില്‍ ഗാംഗുലിയും

ന്യൂഡൽഹി| VISHNU N L| Last Updated: ചൊവ്വ, 21 ജൂലൈ 2015 (10:54 IST)
ഐപിഎല്ലുമായി ബന്ധപ്പെട്ട ജസ്റ്റിസ് ആർഎം. ലോധ സമിതി റിപ്പോർട്ട് നടപ്പാക്കുന്നതിനു മുൻ നായകൻ സൗരവ് ഗാംഗുലി ഉൾപ്പെട്ട നാലംഗ സമിതിക്കു രൂപം നൽകി.

ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല, ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കുർ, ട്രഷറർ അനിരുദ്ധ് ചൗധരി എന്നിവരാണു മറ്റംഗങ്ങൾ. ബിസിസിഐ നിയമോപദേഷ്ടാവ് യു.എൻ. ബാനർജി സമിതിയെ സഹായിക്കും. ആറാഴ്ചയ്ക്കകം സമിതി ശുപാർശകൾ സമർപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :