ഇന്ത്യയിലെത്തുന്നതിന് മുമ്പെ ഓസ്‌ട്രേലിയന്‍ ടീമിന് തിരിച്ചടി; കോഹ്‌ലിക്ക് ആശ്വസിക്കാം!

മെ​ൽ​ബ​ണ്‍, വെള്ളി, 27 ജനുവരി 2017 (14:25 IST)

Widgets Magazine
 Steve Smith , Injured Smith , Zealand Tour , Australia , virat kohli , team india , cricket , David Warner , സ്‌റ്റീവ് സ്‌മിത്ത് , ഓസ്‌ട്രേലിയ , ഡേ​വി​ഡ് വാ​ർ​ണര്‍ , സ്‌മിത്തിന് പരുക്ക് , വിരാട് കോഹ്‌ലി , കോഹ്‌ലി
അനുബന്ധ വാര്‍ത്തകള്‍

ന്യൂസിലന്‍ഡ് പര്യടനത്തിന് മുമ്പെ ഓസ്‌ട്രേലിയന്‍ ടീമിന് തിരിച്ചടി. ക​ണ​ങ്കാ​ലി​നേ​റ്റ പരുക്ക് മൂലം നായകന്‍ സ്‌റ്റീവ് സ്‌മിത്ത് കളിക്കാത്തതാണ് കങ്കാരുക്കള്‍ക്ക് തിരിച്ചടിയായത്.

പരുക്ക് നിസാരമല്ലെന്നും ഏഴ് ദിവസമെങ്കിലും മതിയായ ചികിത്സയും വിശ്രമവും ആവശ്യമാണെന്ന് ഡോക്‍ടര്‍മാര്‍ സ്‌മിത്തിനോട് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഒരാഴ്‌ചയോളം താരം ടീമില്‍ നിന്ന് മാറി നില്‍ക്കുമെന്ന് വ്യക്തമായി.

30ന് ആരംഭിക്കുന്ന പരമ്പരയില്‍ ആരെ നായകനാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. വി​ശ്ര​മ​ത്തി​നാ​യി ഉ​പ​നാ​യ​ക​ൻ ഡേ​വി​ഡ് വാ​ർ​ണ​റെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്തതും അവരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

അടുത്തമാസമാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം. ടെസ്‌റ്റില്‍ ഒന്നാം റാങ്കില്‍ തുടരുന്ന ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തി റാങ്ക് മെച്ചപ്പെടുത്തേണ്ടത് ഓസ്‌ട്രേലിയ്‌ക്ക് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായിട്ടാണ് വാര്‍ണര്‍ക്ക് ന്യൂസിലന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിച്ചിരിക്കുന്നത്. വാര്‍ണറാകും ടീമിന്റെ ആയുധമെന്ന് സ്‌മിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ക്ഷമയുടെ നെല്ലിപ്പലക കണ്ട് ശ്രീശാന്ത്; ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്ന് ശ്രീ

ക്രിക്കറ്റ് കളിക്കാൻ തന്നെ അനുവദിക്കണമെന്ന അപേക്ഷയുമായി മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് ...

news

കോഹ്‌ലിക്ക് സമാധാനമില്ല, കാരണം ധോണിയുടെ കിടിലന്‍ തീരുമാനം!

മഹേന്ദ്ര സിംഗ് ധോണി ഒഴിച്ചിട്ടുപോയ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് മത്സരം കടുക്കുന്നു. ...

news

ധോണിയുടെ ഇഷ്‌ടക്കാരനെ കോഹ്‌ലി ടീമില്‍ നിന്ന് പുറത്താക്കിയേക്കും; പഴയ പുലിക്ക് സെവാഗിന്റെ ഗതിയോ ?!

നീണ്ട ഇടവേളയ്‌ക്ക് ശേഷം ട്വന്റി-20 ടീമിലേക്ക് എത്തിയ സുരേഷ് റെയ്‌ന സമ്മര്‍ദ്ദത്തിന്റെ ...

news

ശ്രീശാന്തിന് തിരിച്ചടി; സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനുളള അപേക്ഷ ബിസിസിഐ തള്ളി

കുറച്ചുനാളുകള്‍ക്ക് മുമ്പാണ് ശ്രീശാന്ത് ക്രിക്കറ്റ് കളിക്കളത്തിലേക്ക് തിരിച്ചുവരുന്നതായി ...

Widgets Magazine