രോഹിത്തിന് ഇതിലും നല്ല അവസരം ലഭിക്കാനില്ല, അതിനാല്‍ അയാള്‍ അവസരം മുതലാക്കുകയാണ്; കൂടെ രാഹുലും - ഇന്ത്യ തിരിച്ചുവരുന്നു

രോഹിത്തിനെ വെല്ലുന്ന ഷോട്ടുകളുമായി രാഹുല്‍; കാഴ്‌ചക്കാരനായി ധോണി

 india west indies twenty20 , ms dhoni , virat kohli , team india , sachin , ind vs wi, india vs west indies , World T20 Cricket മഹേന്ദ്ര സിംഗ് ധോണി ,  ലോകകപ്പ് , മഹേന്ദ്ര സിംഗ് ധോണി , ട്വന്റി - 20 , കോഹ്‌ലി , west indies
jibin| Last Updated: ശനി, 27 ഓഗസ്റ്റ് 2016 (22:36 IST)
വെസ്‌റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 246 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ പൊരുതുന്നു. അവസാനവിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ 116 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ്മയും (53*) കെ ആര്‍ രാഹുലുമാണ് (40*) ക്രീസില്‍.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം തണുപ്പനായിരുന്നു. ശിഖര്‍ ധവാന്റെ അഭാവത്തില്‍ അജിങ്ക്യാ രഹാനെയാണ് രോഹിത് ശര്‍മയ്‌ക്കൊപ്പം ക്രീസിലെത്തിയത്. വമ്പന്‍ ടോട്ടല്‍ പിന്തുടരേണ്ട ആവേശമൊന്നും കാണിക്കാതിരുന്ന ഇരുവരും തുടക്കം മെല്ലയാക്കി.

മൂന്നാം ഓവറില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച രഹാനയെ (7) ബ്രാവോ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ബൌണ്ടറി ലൈന് അരികിലായി ഡൈവ് ചെയ്‌താണ് ഡ്വയ്‌ന്‍ ബ്രാവോ ക്യാച്ച് സ്വന്തമാക്കിയത്. മികച്ച ഫീല്‍‌ഡിംഗിന്റെ ഫലമായിരുന്നു ആ ക്യാച്ച്.

മൂന്നാമനായി ക്രീസില്‍ എത്തിയ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ആവേശത്തില്‍ അഞ്ചാം ഓവറില്‍ ബ്രാവോയുടെ പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കി കോഹ്‌ലി (16) പുറത്താകുകയായിരുന്നു.


നേരത്തെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 245 റണ്‍സാണ് വിന്‍ഡീസ് നേടിയത്. 49 പന്തില്‍ (ഒമ്പത് സിക്‍സും അഞ്ച് ഫോറും) ലൂയിസ് (100) നേടിയ സെഞ്ചുറിയും ജോൺസൺ ചാൾസിന്റെ (79) പ്രകടനവുമാണ് അവര്‍ക്ക് വമ്പന്‍ ടോട്ടല്‍ സമ്മാനിച്ചത്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, ആ തീരുമാനത്തെ വിന്‍ഡീസ് ഓപ്പണര്‍മാരായ ചാള്‍‌സും ലൂയിസുന്‍ കടന്നാക്രമിക്കുകയായിരുന്നു. ഒരു ഓവറില്‍ പത്തിന് മുകളിലാണ് വിന്‍ഡീസ് ഓപ്പണര്‍മാര്‍ റണ്‍സ് നേടിയത്.

ചാള്‍‌സായിരുന്നു കൂടുതല്‍ അപകടകാരിയായത്.
33 പന്തിൽ 79 റൺസ് നേടിയ ജോൺസൺ ചാൾസിന്റെ തകർപ്പൻ അർധ സെഞ്ചുറിയാണ് വിൻഡീസിന് മികച്ച തുടക്കം സമ്മാനിച്ചത്. ഏഴ് സിക്സും ആറു ഫോറും അടങ്ങിയതായിരുന്നു ചാൾസിന്റെ പ്രകടനം. പത്താം ഓവറില്‍ മുഹമ്മദ് ഷമിക്കെതിരെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച ചാള്‍‌സ് ബൌള്‍ഡാകുകയായിരുന്നു. തുടര്‍ന്നായിരുന്നു ലൂയിസിന്റെ പ്രകടനം ആരംഭിക്കുന്നത്. സ്‌റ്റുവാര്‍ട്ട് ബിന്നി എറിഞ്ഞ പതിനൊന്നാം ഓവറില്‍ അഞ്ച് സിക്‍സുകളാണ് ലൂയിസ് നേടിയത്.


രവീന്ദ്ര ജഡേജ എറിഞ്ഞ പതിനാറാം ഓവറിലായിരുന്നു ധോണിക്ക് ആശ്വസിക്കാന്‍ സാധിച്ചത്. ഓവറിലെ മൂന്നാമത്തെ പന്തില്‍ റസല്‍ (22) വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താകുകയായിരുന്നു. അഞ്ചാം പന്തില്‍ തകര്‍പ്പന്‍ ഫോമില്‍ നിന്ന ലൂയിസ് കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് അശ്വിന് ക്യാച്ച് നല്‍കി പുറത്താകുകയുമായിരുന്നു. പിന്നാലെ എത്തിയ കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റും കിറോണ്‍ പൊള്ളാര്‍ഡും വിന്‍ഡീസിനെ സുരക്ഷിതമായ നിലയിലേക്ക് നയിച്ചു. അവസാന ഓവറിലാണ് ബ്രാത്ത്‌വെയ്‌റ്റും (14) പോള്ളാര്‍ഡ് (22) പുറത്തായത്. ഡ്വയ്‌ന്‍ ബ്രാവോ (1*), സിമ്മണ്‍സും (0) , മര്‍ലോണ്‍ സിമ്മണ്‍സ് (1*) എന്നിവര്‍ക്ക് മികച്ച സംഭാവന്‍ നല്‍കാന്‍ സാധിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :