വിന്‍ഡീസിനെതിരായ ടി20; ഇന്ത്യയ്ക്ക് വിജയത്തുടക്കം, ജയിച്ച് കയറി കോഹ്ലിപ്പട

Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (11:23 IST)
ഫ്ലോറിഡയിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ ജയിച്ച് കയറി ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിനാണ് വിജയിച്ചത്. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന്റെ സ്‌കോര്‍ 15.3 ഓവറില്‍ നാലിന് 98 എന്ന നിലയിലെത്തിയപ്പോൾ അപ്രതീക്ഷിതമായി എത്തിയ മഴ ഇന്ത്യയ്ക്ക് തുണയായി.

നേരത്തെ രോഹിത് ശര്‍മയുടെ (67) അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രോഹിതിന്റെ കരുത്തിൽ തുടക്കം മനോഹരമാക്കിയെങ്കിലും മധ്യനിരയ്ക്ക് പ്രതീക്ഷിച്ചത്ര ഉയരാൻ സാധിച്ചില്ല.
അല്ലെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ ഇന്ത്യക്ക് നേടാമായിരുന്നു. ക്രുനാല്‍ പാണ്ഡ്യ (20), രവീന്ദ്ര ജഡേജ (9) എന്നിവര്‍ പുറത്താവാതെ നിന്നു. ശിഖര്‍ ധവാന്‍ (23), വിരാട് കോലി (28), ഋഷഭ് പന്ത് (4), മനീഷ് പാണ്ഡെ (6) എന്നിവരാണ് പുറത്തായ താരങ്ങള്‍.

മോശം തുടക്കമാണ് ഇന്ത്യക്കെതിരെ വിന്‍ഡീസിന് ലഭിച്ചത്. എട്ട് റണ്‍സെടുക്കുന്നതിനിടെ അവരുടെ ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും (4), എവന്‍ ലൂയിസും (0) പവലിയനില്‍ തിരിച്ചെത്തി. പിന്നീടെത്തിയ റോവ്മാന്‍ പവലിന് മാത്രമാണ് (54) തിളങ്ങാന്‍ സാധിച്ചത്. നിക്കോളാസ് പൂരന്‍ 19 റണ്‍സെടുത്തു. കീറോണ്‍ പൊള്ളാര്‍ഡ് (8), ഷിംറോണ്‍ ഹെറ്റ്മയേര്‍ (6) എന്നിവര്‍ പുറത്താവാതെ നിന്നു. പരമ്പരയിലെ അവസാന മത്സരം ആറിന് നടക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :