തകര്‍ന്നടിഞ്ഞ് ലങ്ക; ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ വമ്പന്‍ ജയവുമായി ഇന്ത്യ - വിജയം 304 റൺസിന്

ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ വമ്പന്‍ ജയവുമായി ഇന്ത്യ - വിജയം 304 റൺസിന്

 India vs Sri Lanka , virat kohli , team india , dhoni , team india , ശ്രീലങ്ക , ടെസ്റ്റ് , ഉമേഷ് യാദവ്, മുഹമ്മദ് ഷാമി , വിരാട് കോഹ്‌ലി , ഇന്ത്യ ശ്രീലങ്ക ടെസ്‌റ്റ്
ഗോൾ| jibin| Last Updated: ശനി, 29 ജൂലൈ 2017 (17:16 IST)
ഗോളിലെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം. ഒരു ദിവസം ബാക്കി നിൽക്കെ 304 റൺസിനാണ് ഇന്ത്യ ലങ്കയെ വീഴ്ത്തിയത്. 550 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക, 245 റണ്‍സിന് എല്ലാവരും പുറത്തായി.

97 റണ്‍സെടുത്ത് ദിമുത് കരുണരത്‌നെയുടെ പ്രകടനം മാത്രമാണ് ലങ്കന്‍ ബാറ്റിങ് നിരയില്‍ നിന്നുണ്ടായ ചെറുത്തുനില്‍പ്പ്. അശ്വിനും ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. സ്കോർ: ഇന്ത്യ 600, 240/3 ഡിക്ലയേർഡ്, – 291, 245.

മൂന്നാം ദിവസം ഇന്ത്യ മൂന്ന് വിക്കറ്റിന് 240 റൺസെടുത്ത് രണ്ടാമിന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 136 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 103 റൺസെടുത്ത വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ശ്രദ്ധേയമായത്.

കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്കയ്‌ക്കായി പൊരുതാന്‍ ആരും തയ്യാറായില്ല. കരുണരത്നെ (97)​,​ ഡിക്ക്‌വെല്ല (67)​ എന്നിവർ പൊരുതിയെങ്കിലും മറ്റുള്ളവരില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. കുശാൽ മെൻഡിസ് 36 റൺസെടുത്തു. ഉപുൽ തരംഗ (10 പന്തിൽ 10), ധനുഷ്ക ഗുണതിലക (എട്ടു പന്തിൽ രണ്ട്), ഏഞ്ചലോ മാത്യൂസ് (10 പന്തിൽ 2) എന്നീ മുതിര്‍ന്ന താരങ്ങള്‍ക്ക് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിക്കാത്തതും തോല്‍‌വിക്ക് കാരണമായി.
വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :