ഇതാണ് ടീം ഇന്ത്യയുടെ രഹസ്യായുധം; ആരാധകരെ അമ്പരപ്പിച്ച് നെറ്റ്‌സില്‍ പേസ് ബൗളിംഗുമായി അശ്വിന്‍

സെഞ്ചൂറിയന്‍, ശനി, 13 ജനുവരി 2018 (11:26 IST)

ആദ്യടെസ്റ്റിലെ പരാജയത്തിനു പകരം വീട്ടാനായി ഇന്ന് സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്നു. എന്തുതന്നെയായാലും രണ്ടാം ടെസ്റ്റില്‍ ജയിച്ചേ തീരു എന്ന വാശിയിലാണ് ടീം ഇന്ത്യയും താരങ്ങളുമെന്നാണ് റിപ്പോര്‍ട്ട്.
 
അതിനായി നെറ്റ്‌സില്‍ കടുത്ത പരിശീലനത്തിലാണ് താരങ്ങളെല്ലാം‍. ഇതിനിടെ വ്യത്യസ്തമായ പരിശീലന തന്ത്രവുമായാണ് സ്പിന്നര്‍ ആര്‍. അശ്വിന്‍ രംഗത്തെത്തിയിരിക്കുന്നത്‍. ഓഫ് സ്പിന്നറായ അശ്വിന്‍ പേസ് ബൗള്‍ ചെയ്താണ് തന്റെ പരിശീലനം വ്യത്യസ്തമാക്കിയത്.
 
ഓഫ് സ്പിന്നെറിഞ്ഞ് ബാറ്റ്‌സ്മാന്മാരെ കറക്കിയിരുന്ന അശ്വിന്‍, പേസ് എറിയുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഓഫ് സ്പിന്നും ലെഗ് ബ്രേക്കും എറിയുന്ന അശ്വിനെ കണ്ടിട്ടുണ്ടെങ്കിലും പേസ് എറിയുന്ന അശ്വിനെ കാണുന്നത് ആദ്യമായാണ്.
 
ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.
 
വീഡിയോ കാണാം:
 


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കോഹ്‌ലിയുടെ ഇഷ്ടക്കാരെല്ലാം പുറത്തേക്ക് !; രണ്ടാം ടെസ്റ്റിനു മുമ്പായി ടീം ഇന്ത്യയില്‍ വന്‍ അഴിച്ചുപണി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ടീം ...

news

നാട്ടില്‍ കളിക്കുന്ന ടീമുമായി ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ കഴിയില്ല; കോഹ്‌ലിക്കെതിരെ മുന്‍ നായകന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ അജിങ്ക്യാ രഹാനയെ ഉള്‍പ്പെടുത്താതിരുന്ന ...

news

ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ഇന്ത്യന്‍ താരം യൂസഫ് പഠാന് വിലക്കേര്‍പ്പെടുത്തി ബിസിസിഐ

ഉത്തേജകമരുന്നു ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാന് ...

news

ഞെട്ടിപ്പിക്കുന്ന പരാജയത്തിന് കാരണം ഇതൊക്കെ; സഹതാരങ്ങൾക്കെതിരെ കോഹ്‌ലി രംഗത്ത്

ജയിക്കാവുന്ന ഒന്നാം ടെസ്‌റ്റിൽ തോൽവി ഇരന്നുവാങ്ങിയതിന്റെ കാരണങ്ങൾ നിരത്തി ഇന്ത്യൻ ...

Widgets Magazine