Widgets Magazine
Widgets Magazine

കോഹ്‌ലിക്കരുത്തില്‍ വീണ്ടും ടീം ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ഡര്‍ബന്‍, വെള്ളി, 2 ഫെബ്രുവരി 2018 (07:45 IST)

Widgets Magazine
india , south africa , one day , cricket , virat kohli , durban , ഇന്ത്യ , ദക്ഷിണാഫ്രിക്ക , ഏകദിനം , ക്രിക്കറ്റ് , വിരാട് കോഹ്‌ലി , ഡര്‍ബന്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. നായകന്‍ വിരാട് കോഹ്‌ലിയുടേയും അജിന്‍ക്യാ രഹാനെയുടേയും മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 112 നേടിയ വിരാടാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 79 റണ്‍സുമായി രഹാനെ നായകന് മികച്ച പിന്തുണ  നല്‍കുകയും ചെയ്തു. 
 
കോഹ്‌ലിയുടെ 33ാമത്തെ ഏകദിന സെഞ്ച്വറി ആണിത്. ആദ്യം ബാറ്റ് ചെയ്ത നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 269 റണ്‍സെടുത്തിരുന്നു. നായകന്‍ ഡുപ്ലെസിസിന്റെ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ഡുപ്ലെസിസ് 112 പന്തില്‍ നിന്നും 120 റണ്‍സ് നേടി. 
 
പതിവുപോലെ ഇത്തവണയും ഇന്ത്യയുടെ വിജയറണ്‍ ധോണിയുടെ വകതന്നെയായിരുന്നു എന്നതും ശ്രദ്ധേയമായി. റബാദയുടെ ഓവറില്‍ ബൗണ്ടറി നേടിയാണ് ധോണി ഇന്ത്യയുടെ വിജയറണ്‍ നേടിയത്. ഇന്ത്യയ്ക്കു വേണ്ടി കുല്‍ദീപ് യാദവ് മൂന്നും ചാഹല്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാറും ബുംറയും ഓരോ വിക്കറ്റുകള്‍ വീതം നേടി.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനം ക്രിക്കറ്റ് വിരാട് കോഹ്‌ലി ഡര്‍ബന്‍ India Cricket Durban South Africa Virat Kohli One Day

Widgets Magazine

ക്രിക്കറ്റ്‌

news

ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കും മുമ്പേ റെക്കോര്‍ഡ് നേട്ടത്തിനുടമയായി വിരാട് കോഹ്‌ലി !

ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ഇനിയും മാസങ്ങള്‍ ബാക്കിയുണ്ട്. അതിനു മുമ്പു ...

news

ക്രിക്കറ്റിനോട് വിടപറയുകയാണെന്ന് മലിംഗ; പടിയിറങ്ങുന്നത് യോര്‍ക്കറുകളുടെ രാജകുമാരന്‍

യോര്‍ക്കറുകളുടെ രാജകുമാരനായിരുന്നു ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ ക്രിക്കറ്റ് ജീവിതം ...

news

അണ്ടർ 19 ലോകകപ്പ്: പാകിസ്ഥാനെ ചുരുട്ടിക്കെട്ടി ഇന്ത്യൻ ചുണക്കുട്ടികൾ ഫൈനലിൽ

അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. ചിരവൈരികളായ ...

news

ധോണി ഭായ് ഇല്ലാതെ എന്തോന്ന് ആഘോഷം; താരങ്ങള്‍ക്ക് കലിപ്പന്‍ സര്‍പ്രൈസുമായി മഹിയുടെ രംഗപ്രവേശം

പരമ്പര നഷ്‌ടമായെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ജയം ...

Widgets Magazine Widgets Magazine Widgets Magazine