വീണ്ടും അനായാസ ജയം സ്വന്തം; ന്യൂസിലന്‍ഡിനെതിരായ പരമ്പര ഇന്ത്യക്ക്

  new zealand , team india , cricket , kohli , dhoni , ന്യൂസിലന്‍ഡ് , ഇന്ത്യ , വിരാട് കോഹ്‌ലി , ധോണി
മൗണ്ട് മോൺ‌ഗനൂയി| Last Modified തിങ്കള്‍, 28 ജനുവരി 2019 (15:26 IST)
മൂന്നാം ഏകദിനത്തിലും ന്യൂസിലന്‍ഡ് ‘കറങ്ങി വീണ’തോടെ പരമ്പര ഇന്ത്യക്ക്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയുടെയും (62) വിരാട് കോലിയുടെയും (60) ഇന്നിംഗ്സാണ് ഇന്ത്യക്ക് നിര്‍ണായകമായത്. അമ്പാട്ടി റായുഡുവും (40*) ദിനേഷ് കാര്‍ത്തിക്കും (38*) അനായാസം മത്സരം ഫിനിഷ് ചെയ്തു. ശിഖർ ധവാൻ (28) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യ വിജയിച്ചിരുന്നു.

നേരത്തെ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 243 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷമിയും രണ്ടുവീതം പേരെ പുറത്താക്കിയ പാണ്ഡ്യയും ചാഹലും ഭുവിയുമാണ് അവരെ തകര്‍ത്തത്.

കിവീസ് 49 ഓവറില്‍ 243ല്‍ പുറത്തായപ്പോള്‍ 93 റണ്‍സ് നേടി റോസ് ടെയ്‌ലറായിരുന്നു ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ടോം ലഥാം 51 റണ്‍സെടുത്തപ്പോള്‍ നായകന്‍ വില്യംസണ്‍ (28), ഗപ്റ്റില്‍ (13), മണ്‍റോ (7) എന്നിവര്‍ നിരാശപ്പെടുത്തി. നിക്കോളാസ് (6) സത്‌നര്‍ (3) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :