ind vs bangladesh test: 24 പന്തിൽ റൺസൊന്നുമെടുക്കാതെ പുറത്തായി ബംഗ്ലാദേശ് ഓപ്പണർ സാക്കിർ ഹസൻ, പുതിയ റെക്കോർഡ്

Zakir hasan
അഭിറാം മനോഹർ| Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (12:10 IST)
Zakir hasan
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് 2 വിക്കറ്റുകള്‍ നഷ്ടമായി.
ടീം സ്‌കോര്‍ 26 റണ്‍സില്‍ നില്‍ക്കെ ഓപ്പണിംഗ് താരമായ സാക്കിര്‍ ഹസന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. 24 പന്തില്‍ റണ്‍സൊന്നും നേടാതെയാണ് താരം പുറത്തായത്. ഇതോടെ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട് പൂജ്യനായി മടങ്ങുന്ന ഓപ്പണിംഗ് ബാറ്ററെന്ന റെക്കോര്‍ഡ് സാക്കിര്‍ ഹസന്‍ സ്വന്തമാക്കി.


2017ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിംഗ് താരമായിരുന്ന ഷോണ്‍ മാര്‍ഷ് 21 പന്തില്‍ നിന്നും പൂജ്യനായി മടങ്ങിയിരുന്നു. ഈ റെക്കോര്‍ഡാണ് സാക്കിര്‍ ഹസന്‍ തകര്‍ത്തത്. 2024ല്‍ ധര്‍മശാല ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണറായ സാക് ക്രൗളി 16 പന്തില്‍ പൂജ്യത്തിന് മടങ്ങിയിരുന്നു. ടീം സ്‌കോര്‍ 26 റണ്‍സില്‍ നില്‍ക്കെ ആകാശ് ദീപിന്റെ പന്തില്‍ യശ്വസി ജയ്‌സ്വാളിന് ക്യാച്ച് നല്‍കിയാണ് സാക്കിര്‍ മടങ്ങിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ബംഗ്ലാദേശ് 19 ഓവറില്‍ 56 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയിലാണ്. ആകാശ് ദീപിനാണ് 2 വിക്കറ്റുകളും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :