Widgets Magazine
Widgets Magazine

പിടി തരാത്ത രണ്ട് പുലി കൂട്ടികള്‍; അര്‍ഹിക്കുന്നത് സ്വന്തമാക്കിയത് കോഹ്‌ലിയല്ല

റാഞ്ചി, തിങ്കള്‍, 20 മാര്‍ച്ച് 2017 (16:53 IST)

Widgets Magazine
   india Australia test , team india , cricket , sachin , dhoni , steve smith , സ്‌റ്റീവ് സ്‌മിത്ത്  , വിരാട് കോഹ്‌ലി , പീറ്റര്‍ ഹാന്‍ഡ്കോമ്പ് , ഷോണ്‍ മാര്‍ഷ്
അനുബന്ധ വാര്‍ത്തകള്‍

തോല്‍‌വിയുടെ വക്കില്‍ നിന്ന് രാജകീയമായി സമനില പിടിച്ചുവാങ്ങിയ ഓസ്‌ട്രേലിയയാണ് റാഞ്ചിയിലെ ഹീറോസ്. സന്ദര്‍ശകരുടെ പ്രതീക്ഷയും ഇന്ത്യയുടെ പേടിസ്വപ്‌നവുമായ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് പോരാട്ടം മതിയാക്കി അതിവേഗം  കൂടാരം കയറുമ്പോള്‍ കളി ഇന്ത്യയുടെ വരുതിയിലായി. എന്നാല്‍, അവിടെ നിന്നും ഒരിഞ്ചു മുന്നോട്ടു വയ്‌ക്കാന്‍ വിരാട് കോഹ്‌ലിക്കും സാധിച്ചില്ല എന്നതാണ് സത്യം.

ജയപ്രതീക്ഷ വാനോളമുണ്ടായിരുന്നപ്പോഴാണ് ഇന്ത്യക്ക് സമനില കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നത്. ആര്‍ അശ്വിന്റെ മോശം ഫോമാണ് മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. 63ന് 4 എന്ന നിലയില്‍ തോല്‍‌വി തുറിച്ചു നോക്കുമ്പോള്‍ ക്രീസില്‍ ഒത്തുച്ചേര്‍ന്ന ഷോണ്‍ മാര്‍ഷലും പീറ്റര്‍ ഹാന്‍ഡ്കോമ്പും നടത്തിയ ചെറുത്തു നില്‍പ്പിനെ നിസാരമായി തള്ളിക്കളയാനാകില്ല.

ധീരമായ പോരാട്ടമാണ് ഹാന്‍ഡ്കോമ്പും മാര്‍ഷലും റാഞ്ചിയില്‍ നടത്തിയത്. ഇരുവരും ചേര്‍ന്ന് 124 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തതെന്നതിലൂടെ സന്ദര്‍ശകരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിരുന്നു.197 പന്ത് നേരിട്ട് ഏഴു ഫോറുള്‍പ്പെടെ 53 റണ്‍സ് മാര്‍ഷ് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ക്യാമ്പിനെ ആശങ്കയിലാഴ്‌ത്തുന്ന പ്രകടനവുമായി ഹാന്‍ഡ്കോബ് (72) ക്രീസില്‍ തുടര്‍ന്നു. 200 പന്തുകള്‍ നേരിട്ട അദ്ദേഹം സമനിലയ്‌ക്കു വേണ്ടിയാണ് കളിച്ചത്.  

അശ്വിന്‍ ഒരിക്കല്‍ കൂടി മോശം പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതി. സ്‌പിന്നിനെ തുണയ്‌ക്കുമെന്ന് നാലാം ദിവസം സ്‌റ്റബ് എടുക്കുമ്പോള്‍ തോന്നിച്ചുവെങ്കിലും അഞ്ചാം ദിവസം കാര്യങ്ങള്‍ അങ്ങനെയല്ലായിരുന്നു. അവസാന ദിവസം വേഗത്തില്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇന്ത്യക്ക് കൂടുതല്‍ വിക്കറ്റുകള്‍ പിഴുത് സന്ദര്‍ശകരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചില്ല. ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും പതിവ് പോലെ ഓവറുകള്‍ എറിഞ്ഞു തീര്‍ത്തപ്പോള്‍ അശ്വിന് ഒരിക്കല്‍ പോലും എതിരാളികളെ പിടിച്ചുകെട്ടാന്‍ സാധിച്ചില്ല.

അശ്വിന്റെ മോശം പ്രകടനമാണ് ഇന്ത്യക്ക് വിനയായത്. രാവിലെ രണ്ടു വിക്കറ്റുകള്‍ വീണതൊഴിച്ചാല്‍ ഇന്ത്യക്ക് ആശ്വസിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. സമനില ലക്ഷ്യം വെച്ച് കളിക്കുന്ന എതിരാളികളെ പൂട്ടാന്‍ വിരാട് കോഹ്‌ലിക്കും സാധിച്ചില്ല. കളി സമനിലയെന്ന് ഉറപ്പിച്ചതിന് പിന്നാലെയാണ് മാര്‍ഷിന്റെയും മാക്‍സ് വെല്ലിന്റെയും വിക്കറ്റുകള്‍ നേടാന്‍ ഇന്ത്യക്ക് സാധിച്ചതെന്നത് നിരാശ പകരുന്നുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ധോണി സഹതാരങ്ങളോട് പൊട്ടിത്തെറിച്ചു; അപ്രതീക്ഷിത പെരുമാറ്റത്തില്‍ എല്ലാവരും ഭയന്നു - ഞെട്ടിപ്പോയെന്ന് താരം

ഏത് സാഹചര്യത്തിലും കൂളായി മാത്രം കാണുന്ന മഹേന്ദ്ര സിംഗ് ധോണി സഹതാരങ്ങളോട് ചൂടായതായി ...

news

തീ പിടുത്തത്തിനിടെ വമ്പന്‍ മോഷണം; ധോണിക്ക് നഷ്‌ടമായത് നിസാര വസ്‌തുക്കളല്ല

ഹോട്ടലില്‍ ഉണ്ടായ തീ പിടുത്തത്തില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണിയും ജാർഖണ്ഡ് ടീം അംഗങ്ങളും ...

news

നാലുപേരില്‍ ഏറ്റവും മിടുക്കന്‍ ഇവന്‍ മാത്രം; ഫ്ലിന്റോഫിന്റെ പ്രശംസ ഇന്ത്യന്‍ താരത്തിന്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ ...

news

ഉമേഷിന്റെ പന്ത് പ്രതിരോധിച്ച മാക്‍സ്‌വെല്ലിന്റെ ബാറ്റ് രണ്ട് കഷണമായി; ഓസീസ് താരം ഞെട്ടുന്ന വീഡിയോ കാണാം

ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റിന്റെ മൂന്നാം ദിനത്തിലും രസകരമായ കാഴ്‌ചകള്‍ക്ക് യാതൊരു ...

Widgets Magazine Widgets Magazine Widgets Magazine