നീയാണല്ലേ സ്ലെഡ്ജ് ചെയ്യുന്നയാള്‍, ഞെട്ടലോടെ പന്ത് - ഋഷഭിനെ ട്രോളി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

നീയാണല്ലേ സ്ലെഡ്ജ് ചെയ്യുന്നയാള്‍, ഞെട്ടലോടെ പന്ത് - ഋഷഭിനെ ട്രോളി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

rishabh pant , team india , cricket , australia , ഋഷഭ് പന്ത് , സ്‌കോട്ട് മോറിസണ്‍ , ഓസ്ട്രേലിയ , പെയ്‌ന്‍
സിഡ്‌നി| jibin| Last Modified ബുധന്‍, 2 ജനുവരി 2019 (17:29 IST)
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ട്രോളി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. പുതുവത്സരത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങിലാണ് പന്ത് താരമായത്.

ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും താരങ്ങള്‍ സ്‌കോട്ട് മോറിസണ് ഹസ്‌തദാനം നല്‍കുന്നതിനിടെയാണ് രസകരമായ നിമിഷം പിറന്നത്. ഇന്ത്യന്‍ ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യന്‍ കളിക്കാരെ ഓരോരുത്തരെ ആയി പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തിക്കൊടുക്കുമ്പോഴാണ് പന്ത് എത്തിയത്.

ഋഷഭിനെ പരിചയപ്പെടുത്തിയതോടെ ഓ അറിയാം, താങ്കളല്ലെ സ്ലെഡ്ജ് ചെയ്യുന്ന ആള്‍ എന്നായിരുന്നു പ്രധാനമന്ത്രിയുടെ തമാശയോടെയുള്ള ചോദ്യം. അപ്രതീക്ഷിതമായുണ്ടായ നിമിഷത്തില്‍ ആദ്യം ഞെട്ടിയെങ്കിലും തുടര്‍ന്ന് മോറിസണ്‍ന്റെ ചിരിക്കൊപ്പം ഇന്ത്യന്‍ കീപ്പറും പങ്ക് ചേര്‍ന്നു.

താങ്കള്‍ക്ക് സ്വാഗതം, കാരണം കടുത്ത മത്സരങ്ങള്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി തുടര്‍ന്ന് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :