സെഞ്ചുറിയുമായി പൂജാര, തകര്‍ത്തടിച്ച് മായങ്ക്; നാണക്കേടായി രാഹുല്‍ - ഒന്നാം ദിനം ഇന്ത്യക്ക് സ്വന്തം

സെഞ്ചുറിയുമായി പൂജാര, തകര്‍ത്തടിച്ച് മായങ്ക്; നാണക്കേടായി രാഹുല്‍ - ഒന്നാം ദിനം ഇന്ത്യക്ക് സ്വന്തം

 pujara , team india , cricket , kohli , ഹനുമാ വിഹാരി , വിരാട് കോഹ്‌ലി , ചേതേശ്വര്‍ പൂജാര , ഓസ്‌ട്രേലിയ
സിഡ്നി| jibin| Last Modified വ്യാഴം, 3 ജനുവരി 2019 (12:54 IST)
ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ സിഡ്‌നി ടെസ്‌റ്റിന്റെ ആദ്യ ദിവസം ഇന്ത്യ സ്വന്തമാക്കി. ഇന്ന് കളി അവസാനിപ്പിക്കുമ്പോള്‍ 303/4 എന്ന നിലയിലാണ്. പൂജാരയും (130*) ഹനുമാ വിഹാരിയുമാണ് (39*) ക്രീസില്‍. ഇരുവരും ചേര്‍ന്ന് ഇതുവരെ 75 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി.

ടോസ് നേടിയ വിരാട് കോഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയാഇരുന്നു. ടീമിലേക്ക് മടങ്ങിയെത്തിയ രാഹുല്‍ ഓസീസ് പേസിനു മുന്നില്‍ പതിവ് പോലെ വീണ്ടും അടിയറവ് പറഞ്ഞു. ഇതോടെ മികച്ച തുടക്കം നല്‍കേണ്ട ചുമതല പൂജാരയിലും മായങ്ക് അഗർവാളിനുമായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 116 റണ്‍സാണ് നേടിയത്.

ലോകേഷ് രാഹുൽ (ഒൻപത്), മായങ്ക് അഗർവാൾ (77), ക്യാപ്റ്റൻ വിരാട് കോഹ്‌ലി (23), വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (18) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്.

ജോഷ് ഹെ‌യ്സൽവുഡ് രണ്ടും നേഥൻ ലയൺ, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. പൂജാരയുടെ സെഞ്ചുറിയും മായങ്കിന്റെ കിടിലന്‍ ബാറ്റിംഗുമാണ് ആദ്യ ദിനത്തില്‍ തിളങ്ങി നിന്നത്. പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 18മത്തെയും സെഞ്ചുറിയാണ് പൂജാര സ്വന്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :