പേടിക്കാനും മാത്രം ഇന്ത്യന്‍ ടീമിനെന്താ കൊമ്പുണ്ടോ?

പെര്‍ത്ത്| vishnu| Last Updated: വ്യാഴം, 2 ജനുവരി 2020 (19:38 IST)
പെര്‍ത്ത്: ഈ ചോദ്യം യുഎഇയുടെ ക്രിക്കറ്റ് ടീം പറഞ്ഞില്ലെങ്കിലും നോക്കിലും വാക്കിലും ഇന്ത്യന്‍ ടീമിനെ ചെറുതാക്കി കാണിക്കുന്നതാണ് ക്യാപ്റ്റന്‍ മുഹമ്മദ് തൗഖിറിന്റെ വാക്കുകള്‍. തങ്ങള്‍ക്കറിയാം അവര്‍ വലിയ കളിക്കാരാണ് എന്ന്. എന്നാല്‍ ഇന്ത്യന്‍ കളിക്കാരുടെ പേരും പെരുമയും കണ്ട് ഞങ്ങള്‍ പേടിക്കാനൊന്നും പോകുന്നില്ല. മറ്റേതൊരു കളിയെയും പോലെ മാത്രമേ തങ്ങള്‍ ഈ കളിയെയും എടുക്കുന്നുള്ളു- തൗഖിര്‍ പറയുന്നു.

ശനിയാഴ്ചയാണ് ലോകചാമ്പ്യന്മാരായ ഇന്ത്യയും യു എ ഇയും തമ്മിലുള്ള മത്സരം. ഇന്ത്യയുടെ മൂന്നാമത്തെ മത്സരമാണിത്. ലോകകപ്പില്‍ ഇതാദ്യമായാണ് യുഎഇ - മത്സരം നടക്കുന്നത്. കളിച്ച രണ്ടുകളികളിലും വമ്പന്മാരേ മലര്‍ത്തിയടിച്ചാണ് ഇന്ത്യ നില്‍ക്കുന്നത്. പാകിസ്ഥാനേയും ദക്ഷിണാഫ്രിക്കയേയും. എന്നാല്‍ യുഎഇ ആകട്ടെ കളിച്ച രണ്ട് കളികളും തോറ്റു. അയര്‍ലന്‍ഡിനെതിരെ നന്നായി പൊരുതിയെങ്കിലും അവസാന ഓവറുകളിലെ ഫീല്‍ഡിംഗ് ആലസ്യമാണ് അവരെ ചതിച്ചത്. എന്നാല്‍ കളിയുടെ എല്ലാ മേഖലകളിലും തങ്ങള്‍ പുരോഗമിച്ചുവരികയാണ് എന്നാണ് തൗഖിര്‍ സ്വന്തം ടീമിനെക്കുറിച്ച് പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :