ധവാനും കോഹ്‌ലിക്കും സെഞ്ചുറി; ഇന്ത്യ കുതിക്കുന്നു, ലങ്ക കിതയ്‌ക്കുന്നു

ഇന്ത്യ ലങ്ക ടെസ്‌റ്റ് , ധവാന്‍ , വിരാട് കോഹ്‌ലി
ഗലെ| jibin| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (14:11 IST)
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയിലേക്ക്. ഓപ്പണര്‍ ശിഖര്‍ ധവാന്റെയും (128*) ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെയും (103) സെഞ്ചുറിയുടെയും കരുത്തിലാണ് ഇന്ത്യ ശക്തമായ നിലയിലേക്ക് നീങ്ങിയത്. അവസാന വിവരം ലഭിക്കുബോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 284 റണ്‍സെന്ന നിലയിലാണ്. ധവാനും വൃദ്ധിമാന്‍ സാഹയുമാണ് (20) ക്രീസില്‍.

രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയപ്പോള്‍ തികഞ്ഞ ആധിപത്യത്തോടെയാണ് കൊഹ്‌ലിയും ധവാനും ലങ്കന്‍ ബൗളര്‍മാരെ നേരിട്ടത്. കരിയറിലെ നാലാം സെഞ്ച്വറിയാണ് ധവാന്‍ നേടിയത്. പതിയെ തുടങ്ങിയ ധവാനും കോഹ്‌ലിയും താളം കണ്ടെത്തിയ ശേഷം ലങ്കന്‍ ബോളര്‍മാരില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 227 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. സെഞ്ചുറിക്ക് ശേഷം കുശാല്‍ പെരേരയ്‌ക്ക് വിക്കറ്റ് സമ്മാനിച്ച് കോഹ്‌ലി മടങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ അജിന്‍ക്യ രഹാനെ (0) അഞ്ച് പന്ത് നേരിട്ടുവെങ്കിലും കുശാലിന് വിക്കറ്റ് സമ്മാനിച്ച് കൂടാരം കയറുകയായിരുന്നു.

പരമാവധി ലീഡ് നേടിയശേഷം ലങ്കയെ ബാറ്റിംഗിന് അയച്ച് പുറത്താക്കാനാകും ഇന്ത്യയുടെ ശ്രമം. മൂന്നു മല്‍സരങ്ങളുടെ പരമ്പര നേടിയാല്‍ ഇന്ത്യയ്‌ക്ക് ഐസിസി ടെസ്റ്റ് റാങ്കിങില്‍ മൂന്നാമതെത്താനാകും. ഇപ്പോള്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :