സെഞ്ചൂറിയനില്‍ ഇന്ത്യ ഓടിയൊളിച്ചു; രണ്ടാം ടെസ്‌റ്റിലും കോഹ്‌ലിപ്പടയ്‌ക്ക് നാണംകെട്ട തോല്‍‌വി

രണ്ടാം ടെസ്‌റ്റിലും കോഹ്‌ലിപ്പടയ്‌ക്ക് നാണംകെട്ട തോല്‍‌വി

സെഞ്ചൂറിയൻ| jibin| Last Updated: ബുധന്‍, 17 ജനുവരി 2018 (16:12 IST)
അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല, ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 136 റൺസിന്റെ ദയനീയ തോൽവി. 287 റൺസിന്റെ ലക്ഷ്യവുമായിറങ്ങിയ സന്ദര്‍ശകര്‍ 151 റൺസിന് പുറത്തായി. സ്കോർ: – 335 & 258, ഇന്ത്യ – 307 & 151

രണ്ടാം ടെസ്‌റ്റും പരാജയപ്പെട്ടതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര 2-0ത്തിന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. മൂന്നാം ടെസ്റ്റ് ഈ മാസം 24 മുതൽ ജൊഹാനാസ്ബർഗിൽ നടക്കും.

ടെസ്‌റ്റിന്റെ അവസാന ദിവസം ഇന്ത്യന്‍ താരങ്ങളുടെ കൂട്ടത്തകര്‍ച്ചയാണ് സെഞ്ചൂറിയനില്‍ കണ്ടത്. രോഹിത് ശർമ (47)​ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ പേസിനെതിരെ പിടിച്ചു നിന്നത്. മുഹമ്മദ് ഷാമി 24 പന്തിൽ 28 റൺസെടുത്ത് വാലറ്റത്ത് പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒരു ഘട്ടത്തിൽ ഏഴിന് 87 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയുടെ തോൽവിഭാരം കുറച്ചത് ഇരുവരും ചേര്‍ന്നാണ്. ദക്ഷിണാഫ്രിക്കയ്ക്കായി എൻഗിഡി ആറും റബാഡ മൂന്നും വിക്കറ്റും വീഴ്ത്തി.

ബാറ്റിംഗ് ദുഷ്ക്കരമായ പിച്ചിൽ മുരളി
വിജയ് (9), കെ എല്‍ രാഹുല്‍ (4), പുജാര (19), വിരാട് കോഹ്‌ലി (5), പാര്‍ഥിവ് പട്ടേല്‍ (19), ഹാര്‍ദിക് പാണ്ഡ്യയ (6), അശ്വിന്‍ (3), ഇഷാന്ത് ശര്‍മ്മ (4), ബുമ്ര (2) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :