നടയടിയോടെ ഇന്ത്യ തുടങ്ങി, അടിപതറി ദക്ഷിണാഫ്രിക്ക

ന്യൂഡൽഹി| VISHNU N L| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (09:36 IST)
രണ്ടര മാസം നീളുന്ന പരമ്പരയ്ക്ക് മുന്നൊടിയായി നടന്ന സന്നാഹ മത്സരര്‍ത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ എ (പ്രസിഡന്റ്സ് ഇലവൻ)യ്ക്ക് വിജയം. ഇന്ത്യ എയ്ക്കെതിരായ
ട്വന്റി20 ആദ്യം ബാറ്റ് ചെയ്ത് കുറിച്ച 190 എന്ന വിജയലക്ഷ്യം രണ്ടു പന്തുകൾ ശേഷിക്കെ ഇന്ത്യ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. സ്കോർ: ദക്ഷിണാഫ്രിക്ക– 20 ഓവറിൽ മൂന്നിന് 189. ഇന്ത്യ– 19.4 ഓവറിൽ രണ്ടിന് 193.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മികച്ച ബാറ്റിങ് പ്രകടനമാണു നടത്തിയത്. എതിരാളികളുടെ ശരാശരി ബോളിങ്ങിനെ നേരിടാൻ അവർക്കത്ര ബുദ്ധിമുട്ടൊന്നും തോന്നിയില്ല. ക്യാപ്റ്റൻ ഡൂപ്ലെസി, എബി ഡിവില്ലിയേഴ്സ്, ഡുമിനി തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും തല്ലിച്ചതച്ചു. ഇന്നിങ്സ് തീരുമ്പോൾ ഡുമിനി 32 പന്തിൽ 68. രണ്ടാംവിക്കറ്റിൽ ഡിവില്ലിയേഴ്സ്– ഡൂപ്ലെസി സഖ്യം 87 റൺസെടുത്തു. അഭേദ്യമായ നാലാം വിക്കറ്റിൽ ഡുമിനി– ബെഹാർഡിൻ സഖ്യമാകട്ടെ 83 റൺസും.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്യ്ം ഒട്ടും വിട്ടുകൊടുത്തില്ല. ആദ്യവിക്കറ്റിൽ തന്നെ തകർത്തടിച്ച ഇന്ത്യ മായാങ്ക് അഗർവാൾ– മനൻ വോറ സഖ്യത്തിലൂടെ കരുത്തറിയിച്ചു. പതിവു ഫോം തുടർന്ന അഗർവാൾ അസാമാന്യ ആത്മവിശ്വാസത്തിലായിരുന്നു. ആദ്യവിക്കറ്റിൽ ഇവർ 12.4 ഓവറിൽ 119 റൺസെടുത്തതോടെ സന്ദർശക ബോളർമാർ തളർന്നു.

രണ്ടാംവിക്കറ്റിൽ സഞ്ജു സാംസണെത്തിയതോടെ അഗർവാൾ ഉഗ്രമൂർത്തിയായി. ഈ സഖ്യം 52 റൺസെടുത്തു. സെഞ്ചുറിയിലേക്കെത്താനുള്ള ശ്രമത്തിനിടെ ഡീപ് മിഡ് വിക്കറ്റിൽ ഡേവിഡ് മില്ലറുടെ കയ്യിലൊതുങ്ങി അഗർവാൾ പുറത്ത്. മെർച്ചന്റ് ജി ലാൻഗെസിനു വിക്കറ്റ്. 12 ഫോറും രണ്ടു സിക്സറുകളും അഗർവാളിന്റെ ബാറ്റിൽനിന്നുദിച്ചു. പിന്നീടു കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ സഞ്ജുവും ക്യാപ്റ്റൻ മൻദീപ് സിങ്ങും (12) ചേർന്ന് മൽസരം അവസാനിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :