മാനം കാക്കാന്‍ ഇന്ത്യ; മൂന്നാം ട്വന്റി 20 ഇന്ന്

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി 20 , ക്രിക്കറ്റ് , മഹേന്ദ്ര സിംഗ് ധോണി
കൊൽക്കത്ത| jibin| Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (10:33 IST)
പരമ്പരയിലെ അവസാന മത്സരം ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ ഇന്ത്യൻ സമയം വൈകുന്നേരം ഏഴിന് ആരംഭിക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. അതിനാല്‍ അഭിമാനം രക്ഷിക്കാനുള്ള പോരാട്ടത്തിനാകും ഇന്ത്യ ഇറങ്ങുക.

ആദ്യ മത്സരത്തില്‍ മോശം ബൗളിംഗാണ് ഇന്ത്യക്ക് തലവേദനയായതെങ്കില്‍ രണ്ടാം മത്സരത്തില്‍ ബാറ്റിംഗ്‌ നിര പൂര്‍ണമായും തകരുകയായിരുന്നു. മൂന്നാം മത്സരത്തില്‍ ടീമില്‍ അഴിച്ചു പണി ഉണ്ടാകുമെന്നാണ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി വ്യക്തമാക്കിയത്. സ്‌റ്റുവാര്‍ട്ട് ബിന്നിയെ ടിമില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

ടീം ഇന്ത്യയുടെ മോശം പ്രകടനം കട്ടക്കിലെ കാണികൾ രോഷാകുലരായി വെള്ളക്കുപ്പി മൈതാനത്തേക്കു വലിച്ചെറിഞ്ഞതു മൂലം കളി രണ്ടു തവണ നിര്‍ത്തി വയ്ക്കേണ്ടി വന്നു. ഇതേ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :