പടിക്കല്‍ ഇന്ത്യ കലമുടച്ചു; അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ജയം

  ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനം , രോഹിത് ശര്‍മ , വിരാട് കോഹ്‌ലി , ക്രിക്കറ്റ്
കാൺപൂർ| jibin| Last Modified ഞായര്‍, 11 ഒക്‌ടോബര്‍ 2015 (17:18 IST)
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു റണ്‍സ് വിജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ജയത്തിന്റെ വക്കില്‍ നിന്നും ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 297 റണ്‍സിന് അവസാനിക്കുകയായിരുന്നു.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മ (150) നേടിയ സെഞ്ചുറി ജയത്തിന്റെ വക്കോളമെത്തിച്ചിരുന്നു. 133 പന്തിൽ നിന്നു ആറു സിക്സും 13 ഫോറും നേടിയ രോഹിത് മടങ്ങിയ ശേഷം എല്ലാം പതിവ് ആവര്‍ത്തിക്കുകയായിരുന്നു. അജിന്‍ക്യാ രഹാനെ (60) രോഹിത് സഖ്യം 149 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയെങ്കിലും തുടര്‍ന്നെത്തിയവര്‍ പരാജയമാകുകയായിരുന്നു. ശിഖര്‍ ധവാന്‍ (23), വിരാട് കോഹ്‌ലി (11), മഹേന്ദ്ര സിംഗ് ധോണി (31), സുരേഷ് റെയ്‌ന (3), സ്‌റ്റുവാര്‍ട്ട് ബിന്നി (2), ഭൂവനേശ്വര്‍ കുമാര്‍ (1) എന്നിവര്‍ തിളങ്ങാതെ പോകുകയയിരുന്നു. അവസാന ഓവറില്‍ വമ്പന്‍ ഷോട്ടിന് മുതിര്‍ന്ന ധോണി പുറത്തായതാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ജയം സമ്മാനിക്കാന്‍ കാരണമായത്.

നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദ. ആഫ്രിക്ക നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 303 റൺസെടുക്കുകയായിരുന്നു.നായകന്‍ എബി ഡിവില്ലിയേഴ്സിന്റെ അപരാജിത സെഞ്ചുറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിൽ 303 റൺസെടുക്കുകയായിരുന്നു. 73 പന്തിൽ അഞ്ച് ഫോറുകളും ആറ് സിക്സറുകളും നേടിയാണ് എബി സെഞ്ചുറി നേടിയത്. 19 പന്തിൽ 35 റൺസെടുത്ത ഫർഹാൻ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബോളര്‍മാരെ തരിപ്പണമാക്കുകയായിരുന്നു. ആറാം വിക്കറ്റിൽ 4.5 ഓവറിൽ ഇരുവരും ചേർന്ന് 65 റൺസാണ് കൂട്ടിച്ചേർത്തത്.
77 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും ഉൾപ്പെടെ 62 റൺസെടുത്ത ഡുപ്ലെസിസും ബാറ്റിങ്ങിൽ തിളങ്ങി. ക്വിന്റണ്‍ ഡി കോക്കും (29) ഹാഷിം അംലയും (37) മികച്ച റണ്‍സ് കണ്ടെത്തി.

47 റണ്‍സ് വഴങ്ങി അമിത് മിശ്ര രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഉമേഷ് യാദവ് 71 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തു.
പേശിവലിവിനെത്തുടര്‍ന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറായ അശ്വിന് 4.4 ഓവര്‍ മാത്രമെ എറിയാന്‍ കഴിഞ്ഞുള്ളു. 14 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :