ഇന്ത്യ - പാക് ക്രിക്കറ്റ് പരമ്പര ശ്രീലങ്കയില്‍

ദുബൈ| JOYS JOY| Last Updated: ചൊവ്വ, 24 നവം‌ബര്‍ 2015 (09:32 IST)
- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര ശ്രീലങ്കയില്‍ നടന്നേക്കും. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡ് മേധാവികള്‍ ചര്‍ച്ച നടത്തിയിരുന്നു. ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹറും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനും ഞായറാഴ്ച ഐ സി സി ആസ്ഥാനത്ത് പരമ്പര സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം, പരമ്പര ശ്രീങ്കയില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബി സി സി ഐയോപി സി ബിയോ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 27ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.

പാകിസ്ഥാന്റെ ഹോം മത്സരങ്ങള്‍ക്ക് വേദിയാകുന്ന യു എ ഇയില്‍ കളിക്കില്ലെന്ന് ബി സി സി ഐയും ഇന്ത്യയിലേക്കില്ലെന്ന് പി സി ബിയും കടുംപിടിത്തം തുടരുന്നകയാണ്. ഈ സാഹചര്യത്തിലാണ് വേദിയാകാന്‍ ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :