ലോകകപ്പ്: ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് റെക്കോഡ് വേഗത്തില്‍ തീര്‍ന്നു

   ലോകകപ്പ് ക്രിക്കറ്റ് , ഇന്ത്യ-പാക് ക്രിക്കറ്റ് , ഓസ്ട്രേലിയ
ന്യൂഡല്‍ഹി| jibin| Last Updated: ബുധന്‍, 4 ഫെബ്രുവരി 2015 (18:10 IST)
ഈ മാസം ഓസ്ട്രേലിയയിലും ന്യുസിലന്‍ഡിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കപ്പെടുന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റ് മുഴുവന്‍ ഇരുപത് മിനിറ്റുകൊണ്ട് തീര്‍ന്നു.

അതേസമയം ടിക്കറ്റ് ലഭിക്കാത്തതിന്റെ നിരാശയിലാണ് ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍ ടിക്കറ്റ് കരിച്ചന്തയില്‍ എത്തുമെന്ന പ്രതീക്ഷയയും ക്രിക്കറ്റ് പ്രേമികള്‍ തള്ളിക്കളയുന്നില്ല.

ഫിബ്രുവരി 15ന് അഡ്‌ലയ്ഡിലാണ് യുദ്ധസമാനമായ ഇന്ത്യ പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. പൂള്‍ ബിയിലാണ് ഒരു രാജ്യങ്ങളും, ഈ സാഹചര്യത്തില്‍ അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ മത്സരവിജയം നിര്‍ണായകമായിരിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :