ഇ​ന്ത്യ- പാ​കി​സ്ഥാന്‍ ക്രി​ക്ക​റ്റ് ​പ​ര​മ്പ​ര; ചര്‍ച്ച സജീവം

  ഇ​ന്ത്യ- പാ​കി​സ്ഥാന്‍ ക്രി​ക്ക​റ്റ് , ഇ​ന്റർ​നാ​ഷ​ണൽ​ ​ക്രി​ക്ക​റ്റ് , പാ​ക് ​ക്രി​ക്ക​റ്റ്
ന്യൂ​ഡൽ​ഹി​| jibin| Last Updated: വെള്ളി, 20 നവം‌ബര്‍ 2015 (09:21 IST)
അ​ടു​ത്ത​മാ​സം​ ​ഇ​ന്ത്യ​യും​ ​പാ​കി​സ്ഥാ​നും​ ​ത​മ്മി​ലു​ള്ള​ ​ക്രി​ക്ക​റ്റ് ​പ​ര​മ്പ​ര​ ​ന​ട​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​കൾ​ ​ബിസി​സി​ഐ​ ​വീ​ണ്ടും​ ​ആ​രാ​യു​ന്നു.​ ​ഈ​യാ​ഴ്ച​ ​ബിസിസിഐ​ ​പ്ര​സി​ഡ​ന്റ് ​ശ​ശാ​ങ്ക​ ​മ​നോ​ഹർ​ ​ഇ​ന്റർ​നാ​ഷ​ണൽ​ ​ക്രി​ക്ക​റ്റ് ​കൗൺ​സിൽ​ ​ചെ​യർ​മാ​നാ​യി​ ​സ്ഥാ​ന​മേൽ​ക്കു​ന്നു​ണ്ട്.​ ​അ​തി​നു​ശേ​ഷം​ ​ഇ​ക്കാ​ര്യം​ ​അ​ദ്ദേ​ഹം​ ​പാ​ക് ​ക്രി​ക്ക​റ്റ് ​ബോർ​ഡു​മാ​യി​ ​ചർ​ച്ച​ ​ചെ​യ്യും.

പരമ്പര സംബന്ധിച്ച തീരുമാനം രണ്ടുദിവസത്തിനുള്ളിലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഡിസംബറില്‍ പരമ്പരക്കായി ബിസിസിഐ പാകിസ്താനെ ഔദ്യോഗികമായി ക്ഷണിച്ചെങ്കിലും ഇന്ത്യക്ക് യുഎഇയില്‍ കളിക്കാന്‍ സമ്മതമാണെങ്കില്‍ മാത്രമേ പരമ്പര നടക്കൂവെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ശഹരിയാര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, യുഎഇയില്‍ കളിക്കുന്നത് സംബന്ധിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഐസിസി നടത്തുന്ന ഏതൊരു പരമ്പരയും പങ്കെടുക്കുന്ന രാജ്യങ്ങളുടെ താല്‍പര്യം പരിഗണിച്ചു മാത്രമേ വേദിയുടെ കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് താക്കൂര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും അതിനുശേഷമാണ് ബിസിസിഐ അന്തിമ നിലപാട് വ്യക്തമാക്കുകയെന്നും താക്കൂര്‍ പറഞ്ഞു. യുഎഇയിലേക്ക് ഇന്ത്യ വരാന്‍ തയാറാണെങ്കില്‍ പരമ്പരക്ക് തയാറാണെന്നാണ് ഇക്കാര്യത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :