കാണ്‍പുർ ടെസ്റ്റ്: രണ്ടാം ഇന്നിങ്സിലും കിവീസിന് ബാറ്റിങ് തകർച്ച; ഇന്ത്യ വിജയത്തിലേക്ക്

രണ്ടാം ഇന്നിങ്സിലും കിവീസിന് ബാറ്റിങ് തകർച്ച

kanpur, cricket test, india, newzealand കാണ്‍പുർ, ക്രിക്കറ്റ് ടെസ്റ്റ്, ഇന്ത്യ, ന്യൂസീലൻഡ്
കാണ്‍പുർ| സജിത്ത്| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (10:51 IST)
അഞ്ഞൂറാം ടെസ്റ്റില്‍ ചരിത്ര വിജയത്തിനരികെ. ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസം അഞ്ച് വിക്കറ്റ് കൂടി വീഴ്ത്താന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് സ്വന്തമാകുന്നത് വൻ വിജയം. രണ്ടാം ഇന്നിങ്സിൽ 434 റൺസിന്റെ ലീഡാണ് ഇന്ത്യ കുറിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസീലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് എടുത്തിട്ടുണ്ട്. മിച്ചൽ സാന്റ്നർ, ബി ജെ വാറ്റ്ലി എന്നിവരാണ് ക്രീസില്‍.

ഒരു വിക്കറ്റിന് 159 എന്ന് റൺസിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കു വേണ്ടി മുരളി വിജയ് 76 റൺസും ചേതേശ്വർ പൂജാര 78 റൺസും നേടി. വിരാട് കോഹ്‌ലി 18 റൺസിനു പുറത്തായപ്പോൾ രഹാനെ 40 റൺസെടുത്തു. രോഹിത് ശർമ(68)– ജഡേജ(50) സഖ്യമാണ് വൻ സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്. ഇടങ്കയ്യൻ സ്പിന്നർ മിച്ചൽ സാന്റ്നർ രണ്ടു പേരെ പുറത്താക്കിയപ്പോൾ മാർക് ക്രെയ്ഗും ഇഷ് സോധിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :