ഇന്ത്യ ഫോളോഓണ്‍ ഭീഷണിയില്‍; എല്ലാ കണ്ണും ധോണിയില്‍

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് , ധോണി , ഫോളോഓണ്‍ , സതാംപ്ടണ്
സതാംപ്ടണ്‍| jibin| Last Modified ബുധന്‍, 30 ജൂലൈ 2014 (10:26 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഫോളോഓണ്‍ ഭീഷണിയില്‍. മൂന്നാംദിവസം കളിയവസാനിക്കുബോള്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സെടുത്തിട്ടുണ്ട്.

ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇനി 47 റണ്‍സ് കൂടി വേണം. ഇന്നു രാവിലെ ഇംഗ്ളീഷ് ബൌളര്‍മാരെ ഇന്ത്യ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഭാവി. ഫോളോഓണ്‍ ഒഴിവാക്കുകയും ഉച്ചവരെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയും ചെയ്താല്‍ സമനില പ്രതീക്ഷിക്കാം. അര്‍ധസെഞ്ചുറി തികച്ചു ക്രീസിലുള്ള ക്യാപ്റ്റന്‍ ധോണിയുടെ പ്രകടനത്തിലാണ് ഇന്ത്യയുടെ ഏകപ്രതീക്ഷ.

മൂന്നാംദിനം ഒരു വിക്കറ്റിന് 25 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യയ്ക്കുവേണ്ടി അജിങ്ക്യ രഹാനെ മാത്രമേ അവസരത്തിനൊത്തുയര്‍ന്നുള്ളൂ. രഹാനെ അര്‍ദ്ധസെഞ്ച്വറി നേടിയാണ് പുറത്തായത്.

മുരളി വിജയ്(35), പൂജാര(24), കോഹ്ലി(39),രോഹിത് ശര്‍മ(28), ജഡേജ(31) തുടങ്ങിയവരെല്ലാം ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും ഇംഗ്ലണ്ടിന്റെ സ്കോര്‍ ഒരു മലയാണെന്ന് തിരിച്ചറിയാനോ അത് പിന്തുടരാനുള്ള മനസോ കാണിച്ചില്ല. മികച്ച കൂട്ട്ക്കെട്ട് ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :