രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്ത്, ധോണിയുടെ ഇഷ്‌ടക്കാരന്‍ ടീമില്‍; ഇംഗ്ലീഷ് ടീമിനെ ചാരമാക്കാന്‍ ഇവര്‍ മതിയോ - ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചു

രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്ത്, ധോണിയുടെ ഇഷ്‌ടക്കാരന്‍ ടീമില്‍; ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചു

   india england twenty 20 , Team india , india england , MS dhoni , virat kohli , dhoni , ട്വന്റി-20 , രവീന്ദ്ര ജഡേജ , കെഎല്‍ രാഹുല്‍, മന്‍ദീപ് സിംഗ്, വിരാട് കോഹ്ലി , ജഡേജ , ആശിഷ് നെഹ്‌റ
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 23 ജനുവരി 2017 (15:46 IST)
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും സ്‌പിന്നര്‍ ആര്‍ അശ്വിനെയും ഒഴിവാക്കി ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

ജഡേജയ്‌ക്കും അശ്വിനും വിശ്രമം അനുവദിച്ചപ്പോള്‍ കശ്‌മീരി ബോളര്‍ പര്‍വേശ് റസൂലിനും അമിത് മിശ്രയുമാണ് ടീമില്‍ ഇടംപിടിച്ചത്. വിരാട് കോഹ്‌ലി നയിക്കുന്ന ടീമിലേക്ക് സുരേഷ് റെയ്‌നയെ തിരിച്ചു വിളിച്ചിട്ടുണ്ട്. മുതിര്‍ന്ന താരമായ ആശിഷ് നെഹ്‌റയാണ് ബോളിംഗ് ഡിപ്പാര്‍ട്ട്മെന്റ് നയിക്കുക.

ഈ മാസം 26 മുതലാണ് ടി20 പരമ്പര ആരംഭിക്കുന്നത്. നേരത്തെ ടെസ്റ്റ് പരമ്പര 3-0 ത്തിനും ഏകദിന പരമ്പ 2-1നും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ട്വന്റി-20 പരമ്പരയ്‌ക്കുള്ള ടീം അംഗങ്ങള്‍:-

കെഎല്‍ രാഹുല്‍, മന്‍ദീപ് സിംഗ്, വിരാട് കോഹ്ലി (ക്യാപ്‌റ്റന്‍‍), മഹേന്ദ്ര സിംഗ് ധോണി, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, പര്‍വേശ് റസൂല്‍, അമിത് മിശ്ര, യുസ്വേന്ദ്ര ചാഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :