ഇംഗ്ലീഷ് താരത്തിന്റെ പങ്കാളി ഗർഭിണി; ധോണിക്ക് സന്തോഷിക്കാന്‍ ഇനിയെന്ത് വേണം

ന്യൂഡൽഹി, തിങ്കള്‍, 2 ജനുവരി 2017 (14:18 IST)

  joe root , India england , team india , virat kohli , ms dhoni , cricket , ജോ റൂട്ട് , കാരി കോർട്ടറെല്‍ , വിരാട് കോഹ്‌ലി , മഹേന്ദ്ര സിംഗ് ധോണി , ടെസ്‌റ്റ് പരമ്പര

ടെസ്‌റ്റ് പരമ്പരയില്‍ തോല്‍‌വി നേരിട്ടത്തിന്റെ മാനക്കേട് നീക്കാന്‍ ഏകദിന ജയം ലക്ഷ്യമാക്കി പദ്ധതികളൊരുക്കിയ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി കൂടി. ഇംഗ്ലീഷ് ടീമിന്റെ സൂപ്പര്‍ താരം ജോ റൂട്ട് ഏകദിന, ട്വന്റി–20 മത്സരങ്ങള്‍ കളിച്ചേക്കില്ലെന്ന് ഇസിബി വ്യക്തമാക്കിയതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്.

റൂട്ടിന്റെ പങ്കാളി കാരി കോർട്ടറെല്‍ ഗർഭിണിയാണ്. അവര്‍ക്കൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞു. അതിനാല്‍ റൂട്ട് വ്യാഴാഴ്‌ച ഇന്ത്യയിലെത്തുന്ന ഇംഗ്ലണ്ട് ടീമില്‍ ഉണ്ടാകില്ലെന്നും ഇസിബി വക്‌താവ് വ്യക്തമാക്കി.

റൂട്ടിന്റെ അഭാവം ഇഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയോടു 0–4ന് അടിയറവു പറഞ്ഞ ടെസ്റ്റ് പരമ്പരയിൽ റൂട്ട് ഒരു സെഞ്ചുറി അടക്കം 491 റൺസ് നേടിയിരുന്നു. ഇംഗ്ലണ്ട് ടീമിന്റെ ‘വിരാട് കോഹ്‌ലി’ എന്നറിയപ്പെടുന്ന താരമാണ് റൂട്ട്.

മഹേന്ദ്ര സിംഗ് ധോണിയാണ് ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കുക. റൂട്ടിന്റെ അഭാവം ഇന്ത്യന്‍ ടീമിന് ആശ്വാസം പകര്‍ന്നേക്കും. ഇന്ത്യക്കെതിരായ മൂന്നു ഏകദിനവും മൂന്നു ട്വന്റി–20 മത്സരവുമാണ് ഇംഗ്ലണ്ട് കളിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഒരു ഇസ്ലാം ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തു; ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് വിമർശനം

യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മുന്‍ ഇന്ത്യന്‍ ...

news

വിവാഹക്കാര്യം രഹസ്യമാക്കി വക്കേണ്ട ആവശ്യമില്ല; അനുഷ്കാ ശർമയുമായുള്ള വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് വിരാട് കോഹ്‍ലി

ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഞായറാഴ്ച നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വാർത്ത ...

news

നീൽ ബ്രൂമിനു കന്നി സെഞ്ചുറി; കിവീസിനു തകര്‍പ്പന്‍ ജയം, പരമ്പര

നിശ്ചിത 50 ഓവറിൽ 251 റൺസ് മാത്രമാണ് ന്യൂസീലൻഡ് നേടിയത്. എന്നാൽ വിജയത്തിലേക്കു ...

news

പ്രണയജോഡികൾ ഒന്നിക്കുന്നു; പുതുവർഷ ദിനത്തിൽ കോഹ്ലി -അനുഷ്ക വിവാഹനിശ്ചയം

വിവാഹ വാർത്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടില്ല. എന്നിരുന്നാലും ഇരുവരും ചേര്‍ന്ന് ...