അണ്ടര്‍-19 ഏഷ്യാകപ്പ്: ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം കിരീടം

കൊളംബോ, ശനി, 24 ഡിസം‌ബര്‍ 2016 (09:17 IST)

Widgets Magazine
india, sri lanka, under 19 asia cup, asia cup, rahul dravid  കൊളംബോ, ഏഷ്യാകപ്പ്, അണ്ടര്‍-19 ഏഷ്യാകപ്പ്, ഇന്ത്യ, ശ്രീലങ്ക, രാഹുല്‍ ദ്രാവിഡ്

അണ്ടര്‍-19 ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്. ശ്രീലങ്കയെ 34 റണ്‍സിന് തോല്‍പിച്ചാണ് തുടര്‍ച്ചയായി മൂന്നാം തവണയും അണ്ടര്‍ 19 ഏഷ്യ കപ്പ് ജേതാക്കളാകുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനു കീഴില്‍ പരിശീലനം നേടിയ ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനമാണ് ഏഷ്യയിലെ ആധിപത്യം അരക്കിട്ടുറപ്പിച്ചത്. 
 
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 273 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്കു നല്‍കിയത്. ഓപ്പണര്‍മാരായ പ്രിഥ്വി ഷാ (39), ഹിമാന്‍ഷു റാണ (71) എന്നിവര്‍ നല്‍കിയ മികച്ച തുടക്കം മുതലെടുത്തായിരുന്നു ഇന്ത്യയുടെ സ്കോറിങ്. എന്നാല്‍ ആതിഥേയരുടെ ഇന്നിങ്സ് 239 റണ്‍സിന് അവസാനിക്കുകയാണുണ്ടായത്. 
 
ശ്രീലങ്കയ്ക്കായി നിപുണ്‍ രന്‍സികയും പ്രവീണ്‍ ജയവിക്രമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ റീവന്‍ കെല്ലിയും (62) കമിന്‍ഡു മെന്‍ഡിസും (53) അര്‍ധസെഞ്ച്വറികള്‍ നേടിയെങ്കിലും ലങ്കയെ വിജയത്തിലെത്തിക്കാന്‍ ഇവര്‍ക്കായില്ല. ഇന്ത്യക്കായി അഭിഷേക് ശര്‍മ നാലും രാഹുല്‍ ചഹര്‍ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഹർഭജൻ രംഗത്ത്

രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ...

news

ധോണിയെ പടിയിറക്കാന്‍ നീക്കമോ ?; വെടിപൊട്ടിച്ച് ഗാംഗുലി രംഗത്ത് - എല്ലാത്തിനും കാരണം ഒരാള്‍

ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി വന്‍ വിജയങ്ങള്‍ സ്വന്തമാക്കുന്ന സാഹചര്യത്തില്‍ ഏകദിന ...

news

ഐസിസിയും പറഞ്ഞു ഈ ഇന്ത്യന്‍ താരമാണ് സൂപ്പര്‍; ഒടുവില്‍ തീരുമാനമായി

ടീം ഇന്ത്യയുടെ ജയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സ്‌പിന്നര്‍ ആര്‍ അശ്വിനെ ഐസിസി ...

news

റിപ്പോണ്‍ ചക്രവര്‍ത്തിയെ അറസ്‌റ്റ് ചെയ്‌തു; വേദനയോടെ അഫ്രീദി - പിന്നില്‍ ഹിന്ദുത്വ സംഘടന

ഇന്ത്യയിലെ തന്റെ ആരാധകനെ പൊലീസ് അറസ്‌റ്റ് ചെയ്‌തതില്‍ വിയോജിപ്പ് രേഖപ്പെടുത്തി പാക് ...

Widgets Magazine