ഇന്ത്യയെ വീഴ്‌ത്തിയ തങ്ങള്‍ക്ക് ആരെയും പരാജയപ്പെടുത്താനുള്ള കരുത്തുണ്ട്: മൊര്‍ത്താസ

ഇന്ത്യ , ബംഗ്ലദേശ് , മഷ്‌റഫെ മൊര്‍ത്താസ , മിർപുർ
മിർപുർ| jibin| Last Modified വെള്ളി, 26 ജൂണ്‍ 2015 (12:35 IST)
ഇന്ത്യയെ പരാജയപ്പെടുത്തിയതില്‍ നിന്ന് ഏത് ടീമിനെയും മുട്ടി കുത്തിക്കാനുള്ള കരുത്ത് ലഭിച്ചെന്ന് ബംഗ്ലദേശ് നായകന്‍ മഷ്‌റഫെ മൊര്‍ത്താസ. ഇത് ബംഗ്ലദേശിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണ്. ഇനിയും ഇത്തരത്തിലുള്ള അട്ടിമറികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘‘ലോകകപ്പിലെ പ്രകടനം മാറ്റിനിർത്തിയാൽ ഇതായിരുന്നു ഏറ്റവും മികച്ചത്. ഐസിസിയുടെ പട്ടികയിൽ ഒന്നുമുതൽ നാലുവരെ റാങ്കിലുള്ള ടീമിനെതിരെ ഞങ്ങൾ ഇതുവരെ ജയിച്ചിട്ടില്ലായിരുന്നു. ഇന്ത്യയ്ക്കെതിരായ വിജയം അതുകൊണ്ടുതന്നെ ഏറ്റവും മികച്ചതാണ്.’’ - മൊര്‍ത്താസ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :