കളി മഞ്ഞപ്പടയുടെ കൈയില്‍; പച്ചതൊടാതെ ഇന്ത്യ- സ്‌മിത്തിന് സെഞ്ചുറി

  ലോകകപ്പ് സെമിഫൈനല്‍ , ഇന്ത്യ ഓസ്ട്രേലിയ സെമി , ക്രിക്കറ്റ് , ധോണി
സിഡ്‌നി| jibin| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (11:13 IST)
ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ മികച്ച നിലയിലേക്ക്. അവസാന വിവരം ലഭിക്കുബോള്‍ 33 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 181 റണ്‍സെന്ന നിലയിലാണ്. ആരോണ്‍ ഫിഞ്ച് (62*) സ്‌റ്റീവന്‍ സ്‌മിത്ത് (100*) എന്നിവരാണ് ക്രീസില്‍.

നിര്‍ണായകമായ ടോസ് ലഭിച്ച ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വമ്പന്‍ സ്‌കേര്‍ ലക്ഷ്യമാക്കി ഇറങ്ങിയ ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വര്‍ണര്‍ക്കും ആരോണ്‍ ഫിഞ്ചിനും തുടക്കത്തില്‍ തന്നെ തിരിച്ചടിയേല്‍ക്കുകയായിരുന്നു. നാലാം ഓവറിലെ ആദ്യ പന്തില്‍ ഉമേഷ് യാധവിന്റെ പന്തില്‍ വാര്‍ണര്‍ (12) പുറത്താകുകയായിരുന്നു.

മൂന്നാമനായി ക്രീസിലെത്തിയ സ്‌റ്റീവ് സ്‌മിത്ത് ഇന്ത്യന്‍ ബോളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. വളരെ വേഗം റണ്‍സ് കണ്ടെത്താനാണ് സ്‌മിത്തും ഫിഞ്ചും ശ്രമിച്ചത്. ഇതിനെ തുടര്‍ന്ന് ബൌണ്ടറികള്‍ നിരന്തരമായി ഒഴുകുകയായിരുന്നു. സ്‌മിത്തായിരുന്നു കൂടുതല്‍ ആക്രമിച്ച് മുന്നേറിയത്. ഇരുവരും ചേര്‍ന്ന് ഇതുവരെ 172 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :