സഞ്ജു ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍

Last Updated: ശനി, 1 ഓഗസ്റ്റ് 2015 (13:28 IST)
ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. പരന്പരയില്‍ ഉന്‍മുക്ത് ചന്ദാണ് ഇന്ത്യന്‍ എ ടീമിനെ നയിക്കുക.അടുത്ത മാസം അഞ്ചു മുതല്‍ 14 വരെ ചെന്നൈയിലാണ്‌ മത്സരങ്ങള്‍.

ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 7ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഓസിസ് എ ടീമിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം.

അതേസമയം ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ വയനാട്ടില്‍ നടക്കുന്ന ചതുര്‍ദിന മല്‍സരത്തില്‍ അമ്പട്ടി റായുഡുവാണ് ക്യാപ്റ്റന്‍. ഈ പരമ്പരയിലെ അനൌദ്യോഗിക ടീമില്‍ സഞ്ജു സ്ഥാനം പിടിച്ചിട്ടില്ല. സിംബാബ്‍വെയ്ക്കെതിരെ നടന്ന ട്വന്റി20 മൽസരത്തിലാണ് സഞ്ജു ആദ്യമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :