‘ഏഴോ എട്ടോ സ്‌ത്രീകളുമായി ബന്ധം, സ്‌ക്രീന്‍ ഷോട്ടുകള്‍ തെളിവ്’; മാപ്പ് പറഞ്ഞ് പാക് താരം

  Pakistan Cricket Board , Imam ul Haq , Admits Mistake , ഇമാമുല്‍ ഹഖ് , പരസ്‌ത്രീ ബന്ധം , വസീം അക്രം
ലാഹോര്‍| Last Modified ചൊവ്വ, 30 ജൂലൈ 2019 (16:37 IST)
പരസ്‌ത്രീ ബന്ധം വെളിപ്പെടുത്തി വിവാദത്തിലായ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമാമുല്‍ ഹഖ് മാപ്പ് പറഞ്ഞു. ഇമാം ഇപ്പോള്‍ പശ്ചാത്താപിക്കുന്നുണ്ടെന്നും സംഭവിച്ച കാര്യങ്ങള്‍ക്കെല്ലാം ക്ഷമ ചോദിച്ചു എന്നും പാക്
ക്രിക്കറ്റ് ബോര്‍ഡ് മാനേജിംഗ് ഡയറക്‌ടര്‍ വസീം അക്രം പറഞ്ഞതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.

വ്യക്തിപരമായ കാര്യങ്ങള്‍ ആണെങ്കിലും പാക് ക്രിക്കറ്റര്‍ എന്ന നിലയില്‍ ഇമാമുല്‍ ഹഖ് അച്ചടക്കവും നിലവാരവും കാണിക്കാന്‍ ബാധ്യതയുള്ളവനാണ്. ഇക്കാര്യം വ്യക്തമായി ഇമാമിനോട് താന്‍ പറഞ്ഞു. കരാറിലുള്ള താരങ്ങള്‍ പാക് ക്രിക്കറ്റിന്‍റെ അംബാസിഡര്‍മാരാണ്. ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കില്ല എന്ന് പ്രതീക്ഷിക്കപ്പെടുന്നതായും അക്രം വ്യക്തമാക്കി.


പെണ്‍കുട്ടികളുമായി ഇമാമുല്‍ ഹഖ് നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു വന്നതോടെയാണ് താരം വെട്ടിലായത്. ഏഴോ എട്ടോ സ്‌ത്രീകളുമായി പാക് താരത്തിന് ബന്ധമുണ്ടെന്നും അവരെ വഞ്ചിച്ചതായും ട്വീറ്റില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :