കൊല്‍ക്കത്തയ്ക്ക് ജയം

ഷാര്‍ജ| webdunia| Last Updated: വെള്ളി, 25 ഏപ്രില്‍ 2014 (12:31 IST)
ആവേശം നിറഞ്ഞ ബാംഗ്ലൂര്‍ കൊല്‍ക്കത്ത പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ജയം. രണ്ടു റണ്‍സിനാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പരാജയപ്പെടുത്തിയത്.

നേരത്തേ ടോസ് നേടിയ ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ബാറ്റിംഗിനു വിടുകയായിരുന്നു. കൊല്‍ക്കത്ത 20 ഓവറില്‍ 7ന് 150റണ്‍ നേടി. 45 റണ്‍സെടുത്ത ലിന്‍ ആണ് അവരുടെ ടോപ്പ് സ്കേറര്‍.

മറുപടിയായി ഇറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ടക്കാവാല(40), പാര്‍ഥിവ് പട്ടേല്‍(21), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(31), യുവരാജ് സിങ്(31) എന്നിവര്‍ നന്നായി ബാറ്റു ചെയ്തങ്കിലും റണ്‍ നിരക്ക് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മൂന്നു പന്തില്‍ ആറു റണ്‍
വേണമെന്നിരിക്കെ ഡിവില്ലിയേഴ്‌സിന്റെ പുറത്താകലാണ് ബാംഗ്ലൂര്‍ തോല്‍ക്കാന്‍ കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :