ടെസ്റ്റ് റാങ്കിങ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം

 ഐസിസി , ദുബായി , ടെസ്റ്റ് റാങ്കിങ് , ഇന്ത്യ
ദുബായി| jibin| Last Modified ബുധന്‍, 23 ജൂലൈ 2014 (10:26 IST)
ഇരുപത്തെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോഡ്സില്‍ ജയം പിടിച്ചെടുത്ത
ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ പേസര്‍മാരായ ഭുവനേശ്വര്‍കുമാറിനും ഇഷാന്ത് ശര്‍മയ്ക്കും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറ്റം.

ബൌളര്‍മാരില്‍
മൂന്ന് സ്ഥാനങ്ങള്‍ മുന്നോട്ടുകയറി ഇഷാന്ത് 20മതും. ഭുവനേശ്വര്‍കുമാര്‍ 34മത് സ്ഥാനത്തുമെത്തി. മൂന്ന് വര്‍ഷത്തെ ഇടവേളയിലാണ് ഇശാന്ത് ആദ്യ 20തിനുള്ളില്‍ സ്ഥാനം പിടിക്കുന്നത്.

ബാറ്റിംഗില്‍ 11സ്ഥാനങ്ങള്‍ മുന്നോട്ടുകയറി മുരളി വിജയ് 19തിലത്തെിയപ്പോള്‍ അജിങ്ക്യ രഹാനെയും നില മെച്ചപ്പെടുത്തി. 26മത് സ്ഥാനത്താണ് രഹാനെ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :