തെറിവിളിയില്‍ ജഡേജയ്ക്ക് പിഴ; ആന്‍ഡേഴ്‌സണ്‍ ഇപ്പോള്‍ മാന്യന്‍

   ഐസിസി , ആന്‍ഡേഴ്‌സണ്‍ , രവീന്ദ്ര ജഡേജ , ലണ്ടന്‍
ലണ്ടന്‍| jibin| Last Modified വെള്ളി, 25 ജൂലൈ 2014 (16:01 IST)
ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിനിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇംഗ്ളണ്ട് ഫാസ്റ്റ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സനും തമ്മിലുള്ള വഴക്കില്‍ ജഡേജയ്ക്ക് പിഴ. ആന്‍ഡേഴ്‌സനെ ചീത്തവിളിച്ചതിനാണ് ജഡേജയ്ക്ക് മാച്ച് ഫീസിന്റെ 50 ശതമാനം പിഴയൊടുക്കേണ്ടി വന്നത്.

കളിക്കിടെ ബാറ്റിംഗ് കഴിഞ്ഞ് മടങ്ങിയ രവീന്ദ്ര ജഡേജയെ ആന്‍ഡേഴ്‌സന്‍ പിടിച്ചുതള്ളി എന്നായരിരുന്നു ഇന്ത്യയുടെ പരാതി. പരാതി കടുപ്പമാകുമെന്ന് മനസിലാക്കിയ ഇംഗ്ളണ്ട് അധികൃതര്‍ ജഡേജയ്ക്ക് എതിരെ പരാതി നല്‍കുകയായിരുന്നു. ബാറ്റിംഗ് കഴിഞ്ഞ് മടങ്ങവേ രവീന്ദ്ര ജഡേജയെ ആന്‍ഡേഴ്‌സന്‍ പിടിച്ചുതള്ളുകയായിരുന്നു.

രണ്ടോ മൂന്നോ ടെസ്റ്റില്‍ നിന്നുവരെ വിലക്ക് കിട്ടാവുന്ന കുറ്റമാണ് ഇംഗ്ളീഷ് താരത്തിനെ കാത്തിരിക്കുന്നത്. ആന്‍ഡേഴ്‌സന്റെ വിധി പറയുന്നത് ആഗസ്ത് ഒന്നിലേക്ക് നീട്ടിവെച്ചിട്ടുണ്ട്. ഐസിസി ലെവല്‍ മൂന്ന് പ്രകാരമുള്ള കുറ്റം ആന്‍ഡേഴ്‌സണ് മേല്‍ ചുമത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :