ലോകകപ്പ് ആരവങ്ങള്‍ക്കിടെ ഇതാരുമറിഞ്ഞില്ല; 34 വര്‍ഷത്തിനു ശേഷം നാണംകെട്ട് ഓസ്‌ട്രേലിയ - ഇന്ത്യ രണ്ടാമത്

ലോകകപ്പ് ആരവങ്ങള്‍ക്കിടെ ഇതാരുമറിഞ്ഞില്ല; 34 വര്‍ഷത്തിനു ശേഷം നാണംകെട്ട് ഓസ്‌ട്രേലിയ - ഇന്ത്യ രണ്ടാമത്

 icc odi ranking , cricket australia , team india , ICC , ക്രിക്കറ്റ് ഓസ്‌ട്രേലിയ , ക്രിക്കറ്റ് , ഐസിസി , ഏകദിന റാങ്കിംഗ്
ദുബായ്| jibin| Last Modified ചൊവ്വ, 19 ജൂണ്‍ 2018 (14:47 IST)
ക്രിക്കറ്റ് ലോകത്തെ വന്‍ശക്തിയെന്നറിയപ്പെട്ടിരുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ തകര്‍ച്ചയിലേക്ക്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഐസിസി ഏകദിന റാങ്കിങ്ങിൽ ഓസ്ട്രേലിയ ആറാം സ്ഥാനത്തേക്കു വീണു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും തോൽവി വഴങ്ങിയതാണ് ഓസീസിന് വന്‍ തിരിച്ചടിയായത്. 34 വർഷത്തിനിടെ ഓസ്ട്രേലിയയുടെ ഏറ്റവും താഴ്ന്ന റാങ്കാണിത്. 1984ല്‍ ആണ് ഇതിനു മുമ്പ്
മഞ്ഞപ്പട
ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

രണ്ടു വർഷങ്ങൾക്കു മുൻപാണ് ഓസ്ട്രേലിയ അവസാനമായി ഒന്നാം സ്ഥാനത്ത് എത്തിയത്. 102 പോയിന്റാണ് അവര്‍ക്കുള്ളത്.

124 പോയിന്റുകളുള്ള ഇംഗ്ലണ്ടാണ് പട്ടികയിൽ ഒന്നാമത്. 122 പോയിന്റുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളാണ് മൂന്നും, നാലും സ്ഥാനങ്ങളില്‍. പാകി സ്ഥാന്‍ നിലമെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.

അഞ്ചുവട്ടം ലോകകപ്പില്‍ മുത്തമിട്ടിട്ടുള്ള ഓസ്‌ട്രേലിയ ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ഡേവിഡ് വാര്‍ണറും സ്‌റ്റീവ് സ്‌മിത്തും വിലക്ക് നേരിടുന്നതിനാല്‍ ഓസീസ് ടീം തുടര്‍ച്ചയായി
തിരിച്ചടികള്‍ നേരിടുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :